• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

cntv team by cntv team
June 2, 2026
in Sports
A A
ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫുട്‌ബോള്‍ ലാകകപ്പിന് ഇന്ത്യ കളിക്കുന്നില്ലെങ്കിലും രണ്ട് ഇന്ത്യന്‍ വംശജര്‍ ഭാരതത്തിന്റെ ഫുട്‌ബോള്‍ പെരുമകാക്കും. തഹ്‌സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും സര്‍പ്രീത് സിങ് ന്യൂസീലന്‍ഡിനുവേണ്ടിയും കളിക്കും. അങ്ങനെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ലോകകപ്പില്‍ ഇന്ത്യയില്ലെങ്കിലും പ്രതിനിധികളുണ്ടെന്ന് പറയാം.ഖത്തറിന് വേണ്ടി കളിക്കുന്ന തഹ്‌സീന്‍ മുഹമ്മദ് കണ്ണൂര്‍ സ്വദേശിയാണ്. തലശ്ശേരി സ്വദേശി ജംഷീദിന്റെയും ഷൈമയുടെയും മകനാണ് 19-കാരനായ തഹ്‌സീന്‍ മുഹമ്മദ്, ഖത്തര്‍ ലീഗില്‍ അല്‍ ദുഹൈല്‍ താരമാണ്. തഹ്‌സീന്‍ മുഹമ്മദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്സിന്‍ കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്‌സിന്‍ മുഹമ്മദ് കളിച്ചിട്ടുണ്ട്.

2018 മുതല്‍ ന്യൂസീലന്‍ഡ് ടീമില്‍ അംഗമാണ് സര്‍പ്രീത് സിങ്. ഇന്ത്യക്കാരാണ് സര്‍പ്രീതിന്റെ മാതാപിതാക്കള്‍. ന്യൂസീലന്‍ഡിന്റെ അണ്ടര്‍ 17, 20 ടീമുകള്‍ക്കുവേണ്ടി സര്‍പ്രീത് സിങ് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം, ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ് വിജയങ്ങളില്‍ ടീമിനൊപ്പം താരത്തിന് പങ്കാളിത്തവുമുണ്ട്. ന്യൂസീലന്‍ഡ് ടീമിനൊപ്പം ഒഎഫ്‌സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പും അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.

അതേസമയം, ഖത്തര്‍ ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിയാല്‍ മേസണ്‍ പുറത്തായി. ഇംഗ്ലണ്ടില്‍ ജനിച്ച നിയാല്‍ മേസണിന്റെ അമ്മ ഇന്ത്യക്കാരിയാണ്. പിതാവ് അമേരിക്കക്കാരനും. ഏഴാം വയസ്സില്‍ത്തന്നെ റയല്‍ മഡ്രിഡ് അക്കാദമയിലൂടെ കളിയാരംഭിച്ച താരമാണ് നിയാല്‍ മേസണ്‍. സ്‌പെയിന്‍, ഇംഗ്ലണ്ട്, ഖത്തര്‍ എന്നിവിടങ്ങിലാണ് ഫുട്‌ബോള്‍ കരിയര്‍ വളര്‍ന്നത്. ഒടുവില്‍ 2021-ലാണ് ഖത്തറിലേക്ക് സ്ഥിരതാമസമാക്കിയത്.

Related Posts

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
10
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
50
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
200
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
1
Next Post
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
370
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
53
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
109
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
425
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025