• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വർഗീയ പരാമർശം, സൈബർ ആക്രമണം; നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

cntv team by cntv team
June 2, 2026
in Kerala
A A
വർഗീയ പരാമർശം, സൈബർ ആക്രമണം; നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. നടൻ തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തുന്നുവെന്നും കുടുംബത്തെയുൾപ്പെടെ വേട്ടയാടുന്നുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞദിവസം കൊച്ചി ഇൻഫോ പാർക്ക് പൊലീസിനാണ് അൻസിബ പരാതി നൽകിയത്. തനിക്കും കുടുംബത്തിനുമെതിരെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും സിനിമാമേഖലയിലെ മറ്റ് സഹപ്രവർത്തകരെ കൂട്ടുപിടിച്ചും ടിനി ടോം സൈബർ ആക്രമണം നടത്തുന്നുവെന്നും അൻസിബയുടെ പരാതിയിൽ പറയുന്നു. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി ആർ രേഷ്മ എന്നിവർക്കെതിരെയും നടി നേരത്തെ പരാതി നൽകിയിരുന്നു.

നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും അൻസിബ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ‘എനിക്കെതിരെ ഒന്നും കിട്ടാതിരുന്നപ്പോൾ പേര് ‘അൻസിബ ഹസൻ’ ആയതുകൊണ്ട് അതൊരു ആയുധമാക്കാമെന്ന് അദ്ദേഹം കരുതി. തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകിയത്. ഭാഗ്യവശാൽ ഇത് കേരളമായതുകൊണ്ട് മലയാളികൾക്ക് കാര്യം മനസിലായി. ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ. കഥ മെനഞ്ഞവർ പറഞ്ഞത് മാറ്റിപ്പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നേനെ,’ എന്നാണ് അൻസിബ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ അൻസിബ മതംമാറ്റാൻ ശ്രമിച്ചുവെന്നും ജിഹാദിയാണെന്നും ടിനി ടോം ‘അമ്മ’ സംഘടനയ്ക്കുള്ളിലും പുറത്തും പറഞ്ഞ് വിവാങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി രാജീവും മകനും പിന്നീട് രംഗത്തെത്തുകയും ചെയ്തു.

Related Posts

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്
Crime

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്

September 26, 2026
0
ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം
Kerala

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
54
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു
Kerala

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
483
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Kerala

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
57
എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി
Kerala

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

September 25, 2026
45
കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്
Kerala

കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

September 25, 2026
96
Next Post
രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

Recent News

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്

September 26, 2026
0
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
17
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

September 26, 2026
30
100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

September 26, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025