സ്കൂൾ ബസ് പടയപ്പയെന്ന കാട്ടാനയുടെ മുമ്പിൽപ്പെട്ടു. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാട്ടുപ്പട്ടി കൊരണ്ടിക്കാടുള്ള സ്വകാര്യ സ്കൂളിന്റെ ബസാണ് കാട്ടാനയുടെ മുമ്പിൽ പെട്ടത്. കുട്ടികളെ ഇറക്കുന്നതിനായി മാട്ടുപ്പട്ടിയിൽ നിന്ന് സൈലന്റ് വാലിയിലേക്ക് പോകുന്ന വഴിയിൽ നെറ്റിമേടിനും കുറ്റിയാർവാലിയ്ക്കും ഇടയിൽ വച്ചാണ് ബസ് ആനയുടെ മുമ്പിൽ പെട്ടത്. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. നേരത്തെ ബസിന് മുമ്പിൽ പോയ ബൈക്ക് യാത്രികർ പടയപ്പയുടെ മുമ്പിൽ പെട്ടിരുന്നു. ആനയുടെ മുമ്പിൽപെട്ട ബൈക്ക് യാത്രികർക്ക് വീണ് പരിക്കേറ്റിരുന്നു.