ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍.പൊന്നാനിയില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച കെപി നൗഷാദലി എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് പ്രദേശത്തെ ജനങ്ങള്‍ക്ക് നന്ദിപറയാന്‍എത്തിയത്. ഞായറാഴ്ച കാലത്ത് 9 മണിക്ക് ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്നാണ് എംഎല്‍എ യുടെ പര്യടനം ആരംഭിച്ചത്.അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു.സിദ്ധിക്ക് പന്താവൂര്‍,ഷാനവാസ് വട്ടത്തൂര്‍,പിടികാദര്‍,രഞ്ജിത്ത് അടാട്ട്,മറ്റ് പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ബ്ളോക്ക്,പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.വൈകിയിട്ട് പന്താവൂരില്‍ പര്യടനം സമാപിക്കും.







