• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

CBSE പ്ലസ്ടു റീ-വാല്യുവേഷന് അപേക്ഷിക്കാം; വിവാദങ്ങൾക്കിടെ ഫീസുകൾ കുറച്ച് ബോർഡ്

cntv team by cntv team
May 29, 2026
in Kerala
A A
CBSE പ്ലസ്ടു റീ-വാല്യുവേഷന് അപേക്ഷിക്കാം; വിവാദങ്ങൾക്കിടെ ഫീസുകൾ കുറച്ച് ബോർഡ്
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഈ വർഷത്തെ പ്ലസ്ടു ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടയിൽ സിബിഎസ്ഇ പ്ലസ്ടു റീ-വാല്യുവേഷൻ വിൻഡോ ഇന്ന് തുറക്കുന്നു. എത്രപേർ റീ-വാല്യുവേഷന് അപേക്ഷ നൽകാൻ തയ്യാറാകുമെന്ന് വ്യക്തമല്ല. ഇതുവരെ നാല് ലക്ഷത്തിലധികം പേർ answer scripts ലഭിക്കുന്നതിനും 11 ലക്ഷത്തിലധികം പേർ answer book ലഭിക്കുന്നതിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്‌ക്രിപ്റ്റുകളിൽ പിഴവ് കണ്ടെത്തുന്ന വിദ്യാർഥികൾക്ക് മാർക്ക് പരിശോധനയുമായോ റീ-വാല്യുവേഷനുമായോ മുന്നോട്ട് പോകാം.

സിബിഎസ്ഇ പ്ലസ്ടു ബോർഡ് പരീക്ഷകൾക്കായി ഓൺ-സ്‌ക്രീൻ മാർക്കിങ് (OSM) സംവിധാനം അവതരിപ്പിച്ചതിന് ശേഷമാണ് ഈ വർഷത്തെ മൂല്യനിർണയ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളും വ്യാപകമായ ആശങ്കയും ഉയർന്നത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. പിന്നാലെയാണ് റീവാല്യുവേഷൻ വിൻഡോ തുറക്കുന്നത്.

ഫീസ് കുറച്ച് സിബിഎസ്ഇ

വ്യാപക വിമർശനങ്ങളെത്തുടർന്ന് മാർക്ക് പരിശോധന അടക്കമുള്ളവയുടെ ഫീസ് സിബിഎസ്ഇ ഗണ്യമായി കുറച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത കോപ്പി ഒരു വിഷയത്തിന് 100 രൂപയും, മാർക്ക് പരിശോധന ഒരു വിഷയത്തിന് 100 രൂപയും, റീ-വാല്യുവേഷന് ഒരു ചോദ്യത്തിന് 100 രൂപയും ഈടാക്കും.

നേരത്തെ സ്‌കാൻ ചെയ്ത കോപ്പികൾക്ക് 700 രൂപ, പരിശോധനയ്ക്ക് 500 രൂപ, റീ-വാല്യുവേഷന് ഒരു ചോദ്യത്തിന് 100 രൂപ എന്നിങ്ങനെ ആയിരുന്നു ഫീസ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

ഔദ്യോഗിക സിബിഎസ്ഇ പോർട്ടൽ വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം:

ഘട്ടം 1: സ്‌കാൻ ചെയ്ത ഉത്തരക്കടലാസ് നേടുക: വിദ്യാർഥികൾ ആദ്യം അവരുടെ മൂല്യനിർണ്ണയം നടത്തിയ ഉത്തരപുസ്തകത്തിന്റെ സ്‌കാൻ ചെയ്ത കോപ്പി ലഭ്യമാക്കണം.

ഘട്ടം 2: സ്‌ക്രിപ്റ്റ് ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക: എല്ലാ ഉത്തരങ്ങളും മൂല്യനിർണ്ണയം നടത്തിയോ, ശരിയായി കണക്കാക്കിയോ, ഏതെങ്കിലും പേജുകൾ കാണുന്നില്ലേ, അല്ലെങ്കിൽ ഉത്തരങ്ങൾ പരിശോധിക്കാതെ വിട്ടോ എന്ന് പരിശോധിക്കാം.

ഘട്ടം 3: മാർക്ക് പരിശോധനയ്ക്ക് അപേക്ഷിക്കുക: എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, പരിശോധന ആവശ്യപ്പെടാം.

ഘട്ടം 4: റീ-വാല്യുവേഷന് അപേക്ഷിക്കുക: മാർക്ക് കൃത്യമായി രേഖപ്പെടുത്താതെ കുറച്ചുവെന്ന് കരുതുന്ന ചോദ്യങ്ങൾക്ക് റീ-വാല്യുവേഷനായി അവർക്ക് അപേക്ഷിക്കാം.

റീ-വാല്യുവേഷന് ശേഷം മാർക്ക് വർദ്ധിക്കുകയോ കുറയുകയോ അല്ലെങ്കിൽ മാറ്റമില്ലാതെ തുടരുകയോ ചെയ്യാമെന്നും, പരിഷ്‌കരിച്ച സ്‌കോർ അന്തിമമായി കണക്കാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
185
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
28
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
14
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
88
ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്
Kerala

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

September 26, 2026
762
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
264
Next Post
ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

Recent News

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
185
എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
2
ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

September 26, 2026
1
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025