ചങ്ങരംകുളം :കേരള മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന് പരാതി.റിയാസ് എടപ്പാള്‍ എന്നയാള്‍ക്കെതിരെ യൂത്ത് കോൺഗ്രസ് ആലങ്കോട് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.പരാതി സൈബര്‍ വിഭാഗത്തിന് കൈമാറിയതായും സൈബര്‍ കുറ്റങ്ങളുടെ പരിതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ചങ്ങരംകുളം പോലീസ് അറിയിച്ചു










