• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

cntv team by cntv team
May 18, 2026
in Kerala
A A
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്
0
SHARES
624
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിസരപ്രദേശങ്ങളിൽ ആഘോഷം നടന്നയിടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടികൾക്ക് എവിടെനിന്നാണ് പടക്കങ്ങൾ ലഭിച്ചതെന്നു വ്യക്തമല്ല, ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന്‌ വളപട്ടണം എസ്എച്ച്ഓ അഭിഷേക് സറ പറഞ്ഞു.വിഷു കഴിഞ്ഞ സമയത്തും കുട്ടികൾ ഇത്തരത്തിൽ പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ എടുത്തുകൊണ്ടുവന്ന് കളിച്ചിരുന്നു. ഇന്ന് കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേർന്ന ഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഗ്രൗണ്ടിൽ വീണുകിടന്ന കുട്ടിയെ പരിസരവാസി ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അമാന്റെ സഹോദരനടക്കം മറ്റ് മൂന്ന് കുട്ടികൾക്ക് കൂടി പരിക്കേറ്റിരുന്നു. എന്നാൽ, അവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ്‌ ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
87
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
25
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
59
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
130
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
191
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
149
Next Post
വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ചാവക്കാട് പാവറട്ടി സ്വദേശി പിടിയിൽ

വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ചാവക്കാട് പാവറട്ടി സ്വദേശി പിടിയിൽ

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
1
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
2
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
2
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025