• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ഇനി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ നശിപ്പിച്ചുകളയും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി

cntv team by cntv team
May 16, 2026
in National
A A
‘ഇനി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ നശിപ്പിച്ചുകളയും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാകിസ്താൻ എന്ന രാജ്യംതന്നെ ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കവെയായിരുന്നു ദ്വിവേദിയുടെ വാക്കുകൾ.

പാകിസ്താൻ ഭീകരർക്ക് അഭയംനൽകുന്നതും ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്തുന്നതും തുടർന്നാൽ, അവർ ‘ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ’ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി തുറന്നടിച്ചു. അതിർത്തികടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യ മുമ്പത്തെക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീഷണികൾക്കെതിരേ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ അദ്ദേഹം നൽകിയിരിക്കുന്നത്. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ‘സേന സംവാദ്’ എന്ന പരിപാടിയിൽ ഒരുവർഷം മുൻപ് നടന്ന സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ നയം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വീണ്ടും ആവർത്തിക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാകിസ്താൻ ഭീകരവാദികളെ സംരക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യയുടെ പ്രതികരണം പഴയതുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കാണിച്ച സംയമനം ഇനിയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
84
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
122
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
281
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
197
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
48
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
56
Next Post
മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍’നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി

മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍'നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
73
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
148
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
4
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025