• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറം ജില്ലാ വിഭജനം: ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി സബ് കളക്ടർ

cntv team by cntv team
May 11, 2026
in Kerala
A A
മലപ്പുറം ജില്ലാ വിഭജനം: ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി സബ് കളക്ടർ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: തിരഞ്ഞെടുപ്പ് തിരക്കുകളൊഴിഞ്ഞു. ഇനി ഭരണാധികാരികളെ തിരഞ്ഞെടുക്കണം. ആരു മന്ത്രിമാരായാലും മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയം വികസനംതന്നെ. അതിനു പ്രധാന തടസ്സം വിസ്‌തൃതിയും ഉയർന്ന ജനസംഖ്യകൊണ്ടുള്ള വീർപ്പുമുട്ടലും. പരിഹാരമായി ജില്ലയെ വിഭജിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പലകാരണങ്ങൾകൊണ്ട് അതു പരിഗണിക്കപ്പെടാതെപോയി. ഇപ്പോൾ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര തന്റെ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ വിഷയം വീണ്ടും ഉയർന്നുവരുകയാണ്. പുതിയ സർക്കാരിനു തന്റെ വക പരിഗണനാപട്ടിക തയ്യാറാക്കിയതിലാണ് ജില്ലയെ വിഭജിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജില്ലയുടെ ചുമതലയുള്ള സബ് കളക്ടർ എന്നനിലയിൽ ഈ അഭിപ്രായത്തിനു പ്രാധാന്യമേറെയുണ്ട്. ഏഴു നിയമസഭാമണ്ഡലമടങ്ങുന്ന, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ വിസ്‌തൃതിയാണ് ഒരു ജില്ലയ്ക്ക് ഏറ്റവും ഉത്തമമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു കാര്യക്ഷമമായി ലഭിക്കാൻ സഹായകമാകും. വലിയ പണച്ചെലവുള്ള പദ്ധതിയാണെങ്കിലും നടപ്പായാൽ ജനങ്ങൾക്കു ഗുണകരമാണെന്ന് അദ്ദേഹം പറയുന്നു.അഞ്ചു ജില്ലകൾ 14 ആയിസംസ്ഥാനം രൂപവത്കരിച്ചപ്പോൾ വെറും അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. അതിലൊന്ന് മലബാറായിരുന്നു. പിന്നീട് മലബാർ വിഭജിച്ച് കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളുണ്ടായി. 1969-ൽ കോഴിക്കോട്‌, പാലക്കാട് ജില്ലകളുടെ ഭാഗങ്ങൾ ചേർത്ത് മലപ്പുറം ജില്ല രൂപവത്കരിച്ചു. 1972-ൽ കോട്ടയത്തിന്റെയും എറണാകുളത്തിന്റെയും ഭാഗങ്ങൾ ചേർത്ത് ഇടുക്കി ജില്ലയുണ്ടായി. 1980-ൽ കോഴിക്കോടിന്റെയും കണ്ണൂരിന്റെയും ഭാഗങ്ങൾ ചേർത്ത് വയനാട് ജില്ലയും 1984-ൽ കണ്ണൂരിനെ വിഭജിച്ച് കാസർകോട് ജില്ലയുമുണ്ടായി. മലപ്പുറമുണ്ടായതിനുശേഷം മൂന്നു ജില്ലകൾ രൂപവത്കരിച്ചിട്ടുണ്ട് എന്നർഥം.നിലവിൽ മലപ്പുറം ജില്ലയിൽ 47 ലക്ഷത്തിലധികമാണ് ജനസംഖ്യ. വിസ്‌തൃതിയാണെങ്കിൽ 3550 സ്‌ക്വയർ കിലോമീറ്ററാണ്. തൊട്ടടുത്ത കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ 30 ലക്ഷത്തോളം ജനസംഖ്യയുണ്ട്. ഈ ജില്ലകളിലെ പ്രദേശങ്ങൾ ചേർത്ത് മലപ്പുറത്തിനു പ്രാധാന്യം നൽകുന്ന ഒരു പുതിയ ജില്ല വേണമെന്ന് വിവിധ സംഘടനകൾ പലഘട്ടങ്ങളായി ആവശ്യപ്പെട്ടിരുന്നു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
128
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
395
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
140
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
157
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനംനൊന്ത് കാസർകോട് സ്വദേശിനി ജീവനൊടുക്കി

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനംനൊന്ത് കാസർകോട് സ്വദേശിനി ജീവനൊടുക്കി

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
509
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
82
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
50
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025