• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

cntv team by cntv team
June 27, 2026
in Crime, Kerala
A A
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
0
SHARES
342
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ക്രിക്ക​റ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പരിശീലകനായ മനു എം (40)ന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് വർഷവും ഒമ്പത് മാസവും അധികതടവും അനുഭവിക്കണം. ഇയാൾക്കെതിരെയുള്ള മൂന്നാമത്തെ കേസിലാണ് കോടതി വിധി പറഞ്ഞത്.

ആദ്യ രണ്ട് കേസുകളിലെ ശിക്ഷാ കാലാവധിക്കു ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ. നാലാമത്തെ കേസിലും പ്രതി കു​റ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ് കേസുകളാണ് മനുവിനെതിരെയുള്ളത്. നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഒരു കേസിൽ പ്രതിയെ കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസിൽ 35 വർഷം തടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

2018 മുതൽ കോച്ചിംഗിനെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പരിശീലനത്തിനെത്തി കുറച്ച് നാളുകൾ പിന്നിട്ടപ്പോൾതന്നെ വിവിധ സ്ഥലങ്ങളിലെത്തിച്ച് കുട്ടിയെ പീഡീപ്പിക്കാൻ തുടങ്ങി. ഇതിനുപുറമെ കുട്ടിയുടെ നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്താനും ആരംഭിച്ചു. മറ്റൊരു കേസിലെ അതിജീവിതയെ ഉപയോഗിച്ചാണ് കുട്ടിയുടെ നഗ്ന വീഡിയോ എടുത്തത്.

ഇയാളുടെ താൽപര്യങ്ങൾക്ക് വഴങ്ങാതായതോടെ ശരിയായ കോച്ചിംഗ് നൽകാതെയായി. തുടർന്ന് പെൺകുട്ടി മറ്റൊരു കോച്ചിംഗ് സെന്ററിനെ ആശ്രയിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രതിയുടെ കീഴിൽ കോച്ചിംഗിനെത്തിയ അഞ്ച് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

2024ൽ ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടി രംഗത്തെത്തിയതോടെയാണ് പീഡനവിവരങ്ങൾ പുറത്തെത്തിയത്. തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി ഇയാളെ കണ്ടതോടെ ബഹളം വയ്‌ക്കുകയായിരുന്നു. കുട്ടി നിയമപരമായി പ്രതിക്കെതിരെ നീങ്ങിയതോടെ കൂടുതൽ പേർക്ക് കേസ് നൽകാനുള്ള ധൈര്യമായി. പരാതികളുടെ അടിസ്ഥാനത്തിൽ ആറുകേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.

Related Posts

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം
Kerala

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
49
‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്
Kerala

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

October 1, 2026
120
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
33
കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ
Kerala

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

October 1, 2026
197
ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala

ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

October 1, 2026
65
കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
180
Next Post
മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

Recent News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
680
വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

October 1, 2026
22
യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

October 1, 2026
81
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025