ചങ്ങരംകുളം:ആലംകോട് കീഴെപുറത്ത് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ച് മോഷണം.വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ക്ഷേത്രത്തിലെ എട്ട് ഭണ്ഡാരങ്ങളില്‍ നാലെണ്ണം മോഷ്ടാക്കള്‍ പൊളിച്ചു.ഒരു ഭണ്ഡാരം എടുത്ത് കൊണ്ട് പോയി ക്ഷേത്ര കുളത്തിന് സമീപത്ത് വച്ച് പൊളിച്ചാണ് ഭണ്ഡാരത്തിലുണ്ടായിരുന്ന പണം കവര്‍ന്നത്.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








