• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അമ്മുവിൻറെ മരണം; മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ckmnews by ckmnews
November 27, 2024
in Kerala
A A
അമ്മുവിൻറെ മരണം; മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികൾ വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂവരുടെയും ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കേസിൽ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണ ചുമതല ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. നവംബർ പതിനഞ്ചാം തീയതി വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് അമ്മു മരിച്ചത്.അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിലും അമ്മുവിനെ മൂവരും മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് അമ്മു സഹപാഠികളിൽ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് പിതാവ് സജീവ് കോളേജ് പ്രിൻസിപ്പൾക്ക് പരാതി നൽകുത്. ആദ്യ പരാതിയിൽ കോളജ് ആഭ്യന്തര അന്വേഷണം നടത്തി. അറസ്റ്റിലായ പ്രതികൾ ഇനിമേൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കോളേജിൽ രേഖാമൂലം എഴുതി നൽകി. അതിനുശേഷവും സഹപാഠികളായ പെൺകുട്ടികൾ മാനസിക പീഡനം തുടർന്നതോടെയാണ് രണ്ടാമത്തെ പരാതി നൽകിയത്. സഹപാഠികൾ നൽകിയ വിശദീകരണക്കുറിപ്പും പിതാവിന്റെ പരാതിയും പൊലീസ് മുഖ്യ തെളിവായി പരിഗണിച്ചു. ഇതിന് പുറമെ അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും, ഡിജിറ്റൽ തെളിവുകളും, കോളേജിന്റെ ആഭ്യന്തര അന്വേഷണം റിപ്പോർട്ടും പ്രതികൾക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകി. ഇതിനുപുറമേ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് അറസ്റ്റ് എന്ന തീരുമാനത്തിൽ പൊലീസ് എത്തി ചേർന്നത്.

Related Posts

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ
Kerala

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

August 11, 2026
58
ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി പി ജോണ്‍; ആര്‍ടി-സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം നീട്ടി
Kerala

ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി പി ജോണ്‍; ആര്‍ടി-സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം നീട്ടി

August 11, 2026
119
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി
Kerala

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

August 11, 2026
198
തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കി കുടുംബം
Kerala

തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കി കുടുംബം

August 11, 2026
188
മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു
Kerala

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു

August 11, 2026
20
പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്
Crime

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്

August 11, 2026
343
Next Post
പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; പെൺകുട്ടിയുടെ രക്തസാമ്പിൾ പരിശോധിക്കും

പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; പെൺകുട്ടിയുടെ രക്തസാമ്പിൾ പരിശോധിക്കും

Recent News

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
17
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
786
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
22
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
120
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025