• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; DCCകളോട് റിപ്പോര്‍ട്ട് തേടി KPCC

cntv team by cntv team
May 9, 2026
in Kerala
A A
വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; DCCകളോട് റിപ്പോര്‍ട്ട് തേടി KPCC
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇടുക്കിയില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യൂ പ്രതികരിച്ചത്. മറ്റിടങ്ങളില്‍ നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന്‍ പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും സി പി മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.’വൈകാരിക പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് ശരിയല്ല. പരിഹാരവുമല്ല. പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനത്തെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടികൊണ്ട് ഒരു കാര്യവുമില്ല. പ്രവര്‍ത്തകര്‍ എവിടെപ്പോയി പറയും. ഒന്നുകില്‍ അവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുക, അല്ലെങ്കില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയെന്നാണ് പരിഹാരമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

Related Posts

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
23
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി
Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി

June 29, 2026
90
‘മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ’; ഷാജിയുടെ പ്രതികരണം പ്ലേ ചെയ്ത് മേയർ
Kerala

‘മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ’; ഷാജിയുടെ പ്രതികരണം പ്ലേ ചെയ്ത് മേയർ

June 29, 2026
176
‘നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്’; സംസ്ഥാനത്ത് ടാക്സ് ഡ്രൈവുമായി സർക്കാർ
Kerala

‘നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്’; സംസ്ഥാനത്ത് ടാക്സ് ഡ്രൈവുമായി സർക്കാർ

June 29, 2026
113
വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
Crime

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 29, 2026
259
ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ
Kerala

ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ

June 29, 2026
187
Next Post
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കുറ്റപത്രം

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കുറ്റപത്രം

Recent News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
23
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

June 29, 2026
32
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
107
‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

June 29, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025