• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘അപ്രതീക്ഷിത തോൽവി, സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം’; എഴുതിവായിച്ച് മടങ്ങി എം.വി. ഗോവിന്ദൻ

cntv team by cntv team
May 6, 2026
in UPDATES
A A
‘അപ്രതീക്ഷിത തോൽവി, സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം’; എഴുതിവായിച്ച് മടങ്ങി എം.വി. ഗോവിന്ദൻ
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായി. ജനങ്ങളെയാകെ വിശ്വാസത്തിൽ എടുത്ത് തിരിച്ചടി പരിശോധിക്കും. മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. എല്ലാ സഖാക്കളെയും കേൾക്കും. പ്രാഥമികമായ പരിശോധനയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. വാർത്താ സമ്മേളനം പെട്ടെന്ന് തന്നെ അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. മാധ്യമങ്ങളുടേ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എഴുതിക്കൊണ്ടു വന്ന കുറിപ്പ് വായിച്ച ശേഷം മടങ്ങുകയായിരുന്നു. ബാക്കി കാര്യങ്ങൾ പിന്നീട് കാര്യം പറയാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.

എം.വി. ഗോവിന്ദൻ വായിച്ചത്

തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് എൽഡിഎഫിന് ഉണ്ടായത്. സംഘടനാപരവും രാഷ്ട്രീപരവുമായ പ്രശ്നങ്ങൾ, പാർട്ടിക്കെതിരായി വന്ന വിവിധ തരത്തിലുള്ള പ്രചാര വേലകളും പരാജയത്തിനിടയായിട്ടുണ്ട് എന്ന് പാർട്ടി പ്രാഥമികമായി കാണുന്നു. ഇത് സംബന്ധിച്ച്, പാർട്ടിയുടെ പ്രവർത്തകരേയും പാർട്ടി ഘടകങ്ങളേയും എൽഡിഎഫിലെ ഘടകകക്ഷികളേയും ജനങ്ങളേയും വിശ്വാസത്തിലെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തിരിച്ചടിയെക്കുറിച്ചുള്ള പാർട്ടിയുടെ പരിശോധനയും നിലപാടുകളും.തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 37.6 ശതമാനം വോട്ട് ആണ് ലഭിച്ചത്. താരതമ്യേന ഇത് കുറഞ്ഞ വോട്ട് ആണ്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 2019-ൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനം വോട്ടുകളുമാണ് എൽഡിഎഫിന് ലഭിച്ചത്. ആ സന്ദർഭത്തിൽ തിരിച്ചടിയുടെ പാഠം പഠിക്കുകയും ജനങ്ങൾക്ക് ബോധ്യമാകും വിധത്തിൽ തിരുത്തലുകൾ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിൽ ഉള്ളത്. വിലയിരുത്തലുകൾ സത്യസന്ധമായിരിക്കും. അത് സംബന്ധിച്ച് വളരെ ഏറെ പ്രാധാന്യത്തോടെ മേയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർത്ത്, സഖാക്കൾക്ക് പറയാനുള്ളത് കേൾക്കാനും മുകളിലേക്ക് എടുക്കാനും സാധിക്കണമെന്ന് പാർട്ടി ആലോചിച്ചിട്ടുണ്ട്. പ്രാഥമികമായ പരിശോധന മാത്രമാണ് ഇന്നത്തെ സെക്രട്ടേറിയറ്റിൽ നടന്നത്. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണം എന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ ഏരിയാ കമ്മിറ്റികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് എല്ലാ ലോക്കൽ കമ്മിറ്റികളും ചേരാൻ തീരുമാനമെടുത്തിട്ടുണ്ട്. ഏരിയാ കമ്മിറ്റികൾ പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ചേർന്ന് അവർക്ക് പറയാനുള്ളത് കേൾക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. തുടർന്ന് തിരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി താഴേത്തട്ടിലേക്ക് നൽകില്ല. അവരെ കൂടി കേട്ട ശേഷം കൃത്യമായ വിശകലനം തയ്യാറാക്കണം.അഞ്ച് വർഷം കഴിയുമ്പോൾ ഭരണം മാറിവരുന്ന സംസ്ഥാനമാണ് കേരളം. അത് മാറ്റിക്കുറിച്ച് പത്ത് വർഷം തുടർച്ചയായി ഇടതുപക്ഷം ഭരണത്തിലായി. ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരുന്ന മുന്നണിയാണെന്ന കാര്യത്തിൽ സംശയമില്ല. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകൾ പാർട്ടി സ്വീകരിക്കും.

Related Posts

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

June 29, 2026
54
ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി
UPDATES

ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

June 29, 2026
469
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി
UPDATES

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

June 29, 2026
47
വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍
UPDATES

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
146
ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു
UPDATES

ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

June 29, 2026
71
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

June 29, 2026
61
Next Post
ഹോട്ടലുകള്‍ അടഞ്ഞ് കിടന്നു’ജനങ്ങള്‍ വലഞ്ഞു ‘ആശ്വാസമായി ഹോസ്പിറ്റല്‍ കാന്റീനുകള്‍

ഹോട്ടലുകള്‍ അടഞ്ഞ് കിടന്നു'ജനങ്ങള്‍ വലഞ്ഞു 'ആശ്വാസമായി ഹോസ്പിറ്റല്‍ കാന്റീനുകള്‍

Recent News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
32
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

June 29, 2026
40
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
153
‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

June 29, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025