• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

cntv team by cntv team
May 5, 2026
in National
A A
‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന
0
SHARES
493
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു. ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്.’ മമത പറഞ്ഞു. കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമതയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മമത ഉയർത്തിയത്. തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു. കമ്മീഷൻ ‘വൃത്തികെട്ട കളി’ (nasty games) കളിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽനിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തുവെന്നും കോടതിയിൽ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തതെന്നും മമത പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താൽപ്പര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.മഹാരാഷ്ട്ര, ഹരിയാണ, ബിഹാർ എന്നിവിടങ്ങളിലെന്നപോലെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാണ് മമതയുടെ ആരോപണം. ഏകദേശം 100 സീറ്റുകൾ തങ്ങളിൽനിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുത്തുവെന്നാണ് മമത ആരോപിക്കുന്നത്. നടന്നത് തിരഞ്ഞെടുപ്പല്ലെന്നും കേന്ദ്ര ഏജൻസികളും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് നടത്തിയ ഒത്തുകളി ആയിരുന്നുവെന്നുമാണ് മമത ആരോപിക്കുന്നത്. തന്റെ ജീവിതത്തിൽ ഇത്രയും മോശമായ ഒരു തിരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നാണ് മമത പ്രതികരിച്ചത്.ഒരു പോളിംഗ് സ്റ്റേഷനിൽവെച്ച് താൻ ശാരീരികമായി ആക്രമിക്കപ്പെട്ടുവെന്നും വയറ്റിലും പുറത്തും മർദ്ദനമേറ്റെന്നും 71-കാരിയായ മമത വെളിപ്പെടുത്തി. ആ സമയത്ത് സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നും കൗണ്ടിംഗ് സ്റ്റേഷനിൽനിന്നു തന്നെ പുറത്തേക്ക് തള്ളിയതായും അവർ ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ എങ്ങനെ 80-90 ശതമാനം ചാർജ് അവശേഷിക്കുന്നുവെന്ന് അവർ ചോദിച്ചു. 

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
137
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
294
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
202
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
Next Post
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

Recent News

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
6
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
9
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
3
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025