ശബരിമല പതിനെട്ടാം പടിയിൽ നിന്നുള്ള പോലീസുകാരുടെ വിവാദ ഫോട്ടോഷൂട്ടിൽ കടുത്ത നടപടികൾ വേണ്ടെന്ന് എഡിജിപി റിപ്പോർട്ട്. ഫോട്ടോഷൂട്ടിൽ ഉൾപ്പെട്ട 25 പോലീസുകാർക്ക് ശിക്ഷാനടപടിയുടെ ഭാഗമായി കെപിഎ നാല് നാല് ബറ്റാലിയനിൽ നാലുദിവസത്തെ പ്രത്യേക പരിശീലനം നൽകും കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കുക തുടങ്ങിയവയാണ് നടപടി.ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപിഎസ് ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് നിർദ്ദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപി ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഏറെ ചർച്ചകൾക്ക് കാരണമായ ഫോട്ടോഷൂട്ട് നടന്നത്. പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയിൽ നിന്നുകൊണ്ട് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.