• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

cntv team by cntv team
April 29, 2026
in Kerala
A A
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

(c) Binai Photography

0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്യാണ ഓട്ടത്തിന് കെ.എസ്.ആർ.ടി.സി. ബസ് വാടകയ്ക്കെടുക്കുന്നത് ട്രെൻഡാവുന്നു. കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയിലധികം ബസുകളാണ് ഇപ്പോൾ കല്യാണവണ്ടികളായി മാറുന്നത്. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെ.എസ്.ആർ.ടി.സി. ബസുകളെ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു.കഴിഞ്ഞവർഷം ഏപ്രിലിൽ സംസ്ഥാനത്ത് ആകെ 205 ബസുകളാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് കല്യാണ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തത്. ഈ ഏപ്രിലിൽ ഇതുവരെ അഞ്ഞൂറോളം ബസുകൾ കല്യാണ സർവീസുകളായി. കഴിഞ്ഞ ഞായറാഴ്ചമാത്രം പത്തനംതിട്ട ജില്ലയിൽ 17 ബസുകളാണ് ഈ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തത്. ആലപ്പുഴയിൽ അഞ്ച് ബസും സ്പെഷൽ ഓട്ടത്തിനുപോയി.ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെ.എസ്.ആർ.ടി.സി.യെ കൂടുതൽ ആശ്രയിക്കുന്നത്. ഓഡിനറി ബസിനാണ് കൂടുതൽ ഡിമാൻഡ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലോ ഫ്ളോർ ബസുകളും വാടകയ്ക്ക് നൽകും. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപമുതൽ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങൾക്ക് ഇരട്ടിത്തുകയെങ്കിലും വരുന്ന സ്ഥാനത്താണിത്.കെ.എസ്.ആർ.ടി.സി. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കേജ് ട്രിപ്പുകൾ തുടങ്ങിയതോടെയാണ് കല്യാണ ഓട്ടത്തിനും ഡിമാൻഡ് കൂടിയത്. ട്രിപ്പുകളിൽ പങ്കെടുക്കുന്നവരുടെ ഗ്രൂപ്പിൽ നിന്നാണ് കെ.എസ്.ആർ.ടി.സി. ബസുകൾ സ്പെഷൽ ഓട്ടത്തിനായി കൂടുതലും ബുക്കുചെയ്യുന്നത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
168
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
30
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
135
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
234
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
170
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
6
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
75
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
78
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025