• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

cntv team by cntv team
April 29, 2026
in National
A A
മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഓരോ മതസ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ചിട്ടവട്ടങ്ങളുണ്ടായിരിക്കണമെന്നും ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി. എല്ലാ മതസ്ഥാപനങ്ങൾക്കും ചട്ടങ്ങൾ ആവശ്യമാണെന്നും അത് ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കേണ്ടതല്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലവിഷയം പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. മതസ്ഥാപനങ്ങളിൽ ആഗ്രഹിക്കുന്നതെന്തും ചെയ്യുമെന്ന് ആർക്കും പറയാനാവില്ല. ഒരു നിയന്ത്രണവുമില്ലാതെ കവാടം തുറന്നിടണമെന്ന് പറയാനാവില്ല. അതിനാൽ നിയന്ത്രണം ആവശ്യമാണ്. അതേസമയം, ഭരണഘടനയുടെ പരിമിതികളിലേക്ക് നിയന്ത്രണം കടന്നുകയറാനും പാടില്ല. വിശാലമായ ഭരണഘടനാ മാനദണ്ഡങ്ങളിൽ വിവേചനം പാടില്ലെന്നും ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള പറഞ്ഞു. ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ ദർഗയുമായി ബന്ധപ്പെട്ട വിഷയം അഡ്വ. നിസാം പാഷ ഉന്നയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് അമാനുള്ളയുടെ നിരീക്ഷണം.ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച 2018-ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്നവരുടെയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദങ്ങൾ ചൊവ്വാഴ്ചയോടെ പൂർത്തിയായി. ഒമ്പതംഗബെഞ്ചിലെ പത്താം ദിവസമായ ബുധനാഴ്ച, യുവതീപ്രവേശനത്തെ അനുവദിക്കുന്നവരുടെ വാദങ്ങളാരംഭിക്കും. വിവിധ കക്ഷികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രൻ, ഇന്ദിരാ ജെയ്‌സിങ് തുടങ്ങിയവരാണ് മുഖ്യമായും വാദിക്കുക. തുടർന്ന് സംസ്ഥാന സർക്കാരും അതിനുശേഷം രണ്ട് അമിക്കസ് ക്യൂറിമാരുടെയും വാദം നടക്കും. യുവതീപ്രവേശം: മധ്യനിലപാട് സ്വീകരിക്കാൻ സർക്കാർയുവതീപ്രവേശത്തെ നേരിട്ട് എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെ മധ്യനിലപാടായിരിക്കും സംസ്ഥാനസർക്കാർ സ്വീകരിക്കുക. യുവതീപ്രവേശനവിധിയെ എതിർക്കുന്നവർക്കൊപ്പം വാദമുന്നയിക്കാൻ സംസ്ഥാനസർക്കാർ അഭിഭാഷകർ അനുമതി തേടിയിരുന്നെങ്കിലും അതുണ്ടായില്ല. ഇനി യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്നവരുടെ വാദങ്ങൾ പൂർത്തിയായശേഷമാണ് സർക്കാർ വാദമുന്നയിക്കുക.മതാചാരങ്ങൾ കോടതി പരിശോധിക്കുമ്പോൾ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായംതേടണമെന്ന 2007-ലെ വി.എസ്. സർക്കാരിന്റെ നിലപാട് ആവർത്തിക്കും. അതേസമയം, മതാചാരത്തിന്റെപേരിൽ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെങ്കിൽ വിശ്വാസിസമൂഹത്തിന് പുറത്തുള്ളവർക്കും ചോദ്യംചെയ്യാം. ഇത്തരം വിഷയങ്ങളിൽ ഭരണകൂടത്തിന് നിയമനിർമാണാധികാരമുണ്ടെന്നും സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസെൽ നിഷെ രാജൻ ശങ്കറും വാദമുന്നയിക്കും.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
National

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

October 16, 2026
105
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
278
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ
National

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
85
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.
National

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
99
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി
National

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
489
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
80
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

Recent News

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
1
‘ഇഡി പെരുമാറിയത് പിടികിട്ടാപ്പുള്ളിയോടെന്ന പോലെ, സമൻസ് ചുമരിൽ ഒട്ടിച്ചത് പിണറായിയും ഭാര്യയും മകളും വീട്ടിലില്ലാത്തപ്പോൾ’; രൂക്ഷവിമർശനവുമായി ശിവൻകുട്ടി

‘ഇഡി പെരുമാറിയത് പിടികിട്ടാപ്പുള്ളിയോടെന്ന പോലെ, സമൻസ് ചുമരിൽ ഒട്ടിച്ചത് പിണറായിയും ഭാര്യയും മകളും വീട്ടിലില്ലാത്തപ്പോൾ’; രൂക്ഷവിമർശനവുമായി ശിവൻകുട്ടി

October 17, 2026
2
പാലാരിവട്ടത്ത് ഒരു കോടിയുടെ മുക്കുപണ്ട തട്ടിപ്പ്; ഒളിവിലായിരുന്ന നാലാം പ്രതി അറസ്റ്റിൽ; റിമാൻ്റ് ചെയ്തു

പാലാരിവട്ടത്ത് ഒരു കോടിയുടെ മുക്കുപണ്ട തട്ടിപ്പ്; ഒളിവിലായിരുന്ന നാലാം പ്രതി അറസ്റ്റിൽ; റിമാൻ്റ് ചെയ്തു

October 17, 2026
2
നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
180
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025