• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

cntv team by cntv team
April 8, 2026
in Kerala
A A
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
0
SHARES
872
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് നാളെ 2.71 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തും. 140 മണ്ഡലങ്ങളിലെയും വോട്ടർമാർ വോട്ടിംഗ് മെഷീനിൽ വിരൽ അമർത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിർണയിക്കപ്പെടും. രണ്ടു ലക്ഷത്തോളം പേർ ഇതിനകം വീട്ടിലിരുന്നു വോട്ട് ചെയ്തു.കണ്ണൂർ,കാസർകോട്,മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിൽ മാത്രമാണ് തിരക്ക് ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഓക്സിലറി ബൂത്തുകളുള്ളത്. സംസ്ഥാനത്തെ 2040ബൂത്തുകൾ ക്രിട്ടിക്കൽ സ്വഭാവമുള്ളതാണ്. വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 352ഉം ഭിന്നശേഷി ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന 37ഉം ബൂത്തുകളുമുണ്ട്. 884ബൂത്തുകൾ മാതൃകാബൂത്തുകളായിരിക്കും. സംസ്ഥാനത്ത് 140 പോളിംഗ് കളക്ഷൻ സെന്ററുകളും 43സ്ഥലങ്ങളിലായി 140 കൗണ്ടിംഗ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ വോട്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തുകവോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) നല്‍കുന്ന വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് (വി.ഐ.എസ്) വോട്ടെടുപ്പിന് മുന്‍പായി കൈപ്പറ്റുക. എന്നാല്‍ ഇതെരിക്കലും വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയല്‍ രേഖയല്ല.തിരിച്ചറിയല്‍ രേഖകള്‍വോട്ടര്‍ ഐഡി കാര്‍ഡ് ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 12 രേഖകള്‍ ഹാജരാക്കാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാല്‍ പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്, എന്‍.പി.ആര്‍ പ്രകാരം ആര്‍.ജി.ഐ അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖകള്‍, എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്, സാമൂഹ്യനീതി – ശാക്തീകരണ മന്ത്രാലയം നല്‍കുന്ന യൂണിക് ഡിസബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാംബൂത്തിലെത്തിയാല്‍ ചെയ്യേണ്ടത്പോളിങ് ബൂത്തിലെത്തിയാല്‍ ആദ്യം ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് വോട്ടര്‍മാരെ കടത്തിവിടും. ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു. വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് വോട്ടര്‍മാരുടെ റജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പര്‍ എഴുതും. ഒപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും എഴുതും. തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടേഴ്‌സ് സ്ലിപ് നല്‍കും. അടുത്തതായി വോട്ടര്‍ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതലയുള്ള തേര്‍ഡ് പോളിങ് ഓഫിസറുടെ മുന്നിലാണ്. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടന്‍ അമര്‍ത്തും. തുടര്‍ന്ന് നിങ്ങള്‍ വോട്ടിംഗ് മെഷീനിന്‍റെ അടുത്തേക്ക് പോവുക.വോട്ട് രേഖപ്പെടുത്തുന്ന രീതി (ഇ.വി.എം & വിവിപാറ്റ്)വോട്ടിംഗ് മെഷീനില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക.ഉടന്‍ തന്നെ മെഷീനില്‍ നിന്ന് ഒരു ബീപ് ശബ്ദം കേള്‍ക്കാം.വിവിപാറ്റ് പരിശോധന: ബട്ടണ്‍ അമര്‍ത്തിയ ശേഷം മെഷീന് സമീപമുള്ള വിവിപാറ്റ് ബോക്‌സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കാണാന്‍ സാധിക്കും. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഇതിലൂടെ ഉറപ്പാക്കാം.പോളിംഗ് ബൂത്തിലെ സൗകര്യങ്ങള്‍ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ റാംപ് സൗകര്യം,ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്‍കാന്‍ വോളണ്ടിയര്‍മാരുണ്ടാകും.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
415
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
147
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
20
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
282
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
33
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025