• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാലക്കാട്ട് വോട്ടിന് പണം: തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കും പരാതിനൽകി കോൺഗ്രസ്

cntv team by cntv team
April 8, 2026
in Kerala
A A
പാലക്കാട്ട് വോട്ടിന് പണം: തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കും പരാതിനൽകി കോൺഗ്രസ്
0
SHARES
307
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പാലക്കാട്ട് വോട്ടർമാർക്കിടയിൽ ബിജെപി പണം വിതരണംചെയ്തെന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാഡും ടൗൺ സൗത്ത് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും വയോധികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഉദ്യോഗസ്ഥർ ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വയോധികയ്ക്ക് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം വന്ന പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽവോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണവും മറ്റ് പാരിതോഷികങ്ങളും വിതരണം ചെയ്തുവെന്നായിരുന്നു ആരോപണം. ബിജെപിയുടേത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു.മരുന്ന് വാങ്ങാൻ താൻ പണം ചോദിച്ചെന്നും ബിജെപി സ്ഥാനാർഥി അത് നൽകിയെന്നും വയോധിക ആദ്യം മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നാൽ, പിന്നീട് തന്റെ കയ്യിലുണ്ടായിരുന്നത് പെൻഷൻ തുകയാണെന്ന രീതിയിൽ ഇവർ മൊഴി മാറ്റി. കണ്ണാടിയിലെ പണമിടപാട് വിവാദത്തിന് പിന്നാലെ പിരായിരി മേഖലയിൽ സാരി വിതരണം ചെയ്തെന്ന പുതിയ ആരോപണവും ബിജെപിക്കെതിരെ ഉയർന്നിട്ടുണ്ട്. കല്ലേക്കാട് ഭാഗത്ത് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് സാരികൾ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ ആറാം തീയതി രാത്രി ഒമ്പതു മണിയോടെയാണ് ഈ വിതരണം നടന്നതെന്ന് ദൃശ്യങ്ങളിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.കൂടാതെ, കണ്ണാടിയിലെ ഒരു ക്ഷേത്രത്തിന് ബിജെപി 50,000 രൂപ നൽകിയെന്നും വിജയിച്ചാൽ പത്ത് ലക്ഷം രൂപ പുനരുദ്ധാരണത്തിനായി നൽകാമെന്ന് വാഗ്ദാനം ചെയ്തതായും കോൺഗ്രസ് ആരോപിക്കുന്നു.അതേസമയം, വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളിൽ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ ഇല്ലെന്നും തനിക്കൊപ്പമുള്ള പ്രവർത്തകർക്ക് വയോധികയുമായി മുൻപരിചയമുണ്ടെന്നും ബിജെപി നേതൃത്വം പറയുന്നു.വീഡിയോ ചിത്രീകരിച്ച കോൺഗ്രസ് പ്രവർത്തകർ തന്നെയും കൂടെയുള്ളവരെയും അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന നടപടികൾ ബിജെപിക്ക് നിർണായകമാകും.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
413
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
145
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
165
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് 'ആട് 3', വിജയകരമായ 25 ദിവസങ്ങൾ

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
87
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1.3k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
62
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025