• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

cntv team by cntv team
April 8, 2026
in Entertainment
A A
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മാർച്ച് 19 ന് റിലീസായി എത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശന വിജയത്തിന്റെ 25 സുവർണ ദിനങ്ങളിലേക്ക് എത്തുകയാണ്. ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടി ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം കുതിക്കുന്നത്. ലോകം മുഴുവൻ കയ്യടി നേടിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിച്ചു കൊണ്ടാണ് മുന്നേറുകയാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്.റിലീസ് ചെയ്ത ഏകദേശം മൂന്നാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 119 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കേരളത്തിൽ നിന്ന് മാത്രം 51 കോടിക്ക് മുകളിൽ സ്വന്തമാക്കിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ആറ് കോടിക്ക് മുകളിലും വിദേശത്തു നിന്ന് 60 കോടിയോളവുമാണ് സ്വന്തമാക്കിയത്. മലയാളത്തിൽ നൂറു കോടി ക്ലബിലെത്തിയ പതിനാലാമത്തെ മാത്രം ചിത്രമായി മാറിയ ആട് 3 , മലയാളത്തിലെ ഏറ്റവും ഉയർന്ന ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്തിലേക്ക് ഉള്ള കുതിപ്പ് തുടരുകയാണ്.മെഗാ കാൻവാസിൽ എത്തിയ ചിത്രം മഹാവിജയമായി മാറുമ്പോൾ ആട് ഫ്രാഞ്ചൈസ് മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ കൂടിയായി മാറിയിട്ടുണ്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണ് ആട് 3. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ പിന്തുണയാണ് ചിത്രത്തിന് വമ്പൻ വിജയം സമ്മാനിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ആട് 3 ഫ്രാഞ്ചൈസിന്റെ ആരാധകരും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഛായാഗ്രഹണം – അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം – ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ – ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ – ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Related Posts

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
9
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
108
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
180
Next Post
ഇന്നും നാളെയും ഈ ജില്ലയിലുള്ളവർ പകൽ ഏറെ ശ്രദ്ധിക്കണം, 38 ഡിഗ്രി വരെ താപനില ഉയരും

ഇന്നും നാളെയും ഈ ജില്ലയിലുള്ളവർ പകൽ ഏറെ ശ്രദ്ധിക്കണം, 38 ഡിഗ്രി വരെ താപനില ഉയരും

Recent News

തൃശൂരിൽ ട്രെയിൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് അധികവിലയ്ക്ക് വിറ്റ അസം സ്വദേശികൾ പിടിയിൽ

തൃശൂരിൽ ട്രെയിൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് അധികവിലയ്ക്ക് വിറ്റ അസം സ്വദേശികൾ പിടിയിൽ

October 19, 2026
1
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

October 19, 2026
16
അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
6
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശകമ്മീഷൻ കേസെടുത്തു

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശകമ്മീഷൻ കേസെടുത്തു

October 19, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025