ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് പെരുമുക്കിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച എസ്ഡിപിഐ ഉപതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു.എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി,മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം,സ്ഥാനാർത്ഥി റഷീദ് പെരുമുക്ക്, മണ്ഡലം കമ്മിറ്റി അംഗം കരീം ആലങ്കോട്, അഷ്റഫ് പാവിട്ടപ്പുറം, സുബൈർ ചങ്ങരംകുളം,ഹംസ പെരുമുക്ക്, അലി കക്കിടിപ്പുറം,സുലൈമാൻ കുട്ടി പെരുമുക്ക്, ഹസ്സൻ,നദീർ പന്താവൂർ,റഫീക്ക് മുത്തൂർ , അബ്ദുള്ള കുട്ടി, മുഹമ്മദലി ആലംകോട്, ഫസലുറഹ്മാൻ, എന്നിവർ പങ്കെടുത്തു.