• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഡാഷ് മോനേ രേവന്താ…മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

cntv team by cntv team
April 7, 2026
in Kerala
A A
‘ഡാഷ് മോനേ രേവന്താ…മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി
0
SHARES
255
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡാഷ് മോനേ രേവന്താ…വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.’മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ ദിനേശാ’ പരാമര്‍ശം. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും ‘നീ പോ മോനെ വിജയാ’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്.കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണെന്നും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും ജനങ്ങളുടെ ഭാഗത്ത് കാണാനുണ്ട്. യുഡിഎഫ് അഴിച്ചുവിട്ടു നുണ പ്രചാരണം പ്രതിപക്ഷത്തിന് തിരിച്ചടിയായി. പറയുന്നത് ചെയ്യുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രീതി. അത് ഇത്തവണയും പാലിച്ചു. വികസനവും ജനക്ഷേമവും ഒന്നിച്ചുകൊണ്ടുപോകാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ വരുമാനത്തിന്റെ ഏകദേശം 75ശതമാനം സംസ്ഥാനവിഹിതമാണ്. കേവലം 25ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. മറ്റുസംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതം വര്‍ധിച്ചതും കാണാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നിയന്ത്രണവും വികസനത്തെ ബാധിച്ചു. ഇത് വലിയ പ്രയാസം സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
109
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
163
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
213
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
20
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
12
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
37
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025