• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി

ckmnews by ckmnews
April 7, 2026
in UPDATES
A A
മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീറിൻ്റെ പ്രചരണാർത്ഥം മാറഞ്ചേരിയിലും ചങ്ങരംകുളത്തും റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ട് മാറഞ്ചേരി സെൻ്ററിലായിരുന്നു പൊതുയോഗം.തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നിന്നും ആരംഭിച്ച പ്രകടനം മാറഞ്ചേരി നഗരത്തെ ചുവപ്പണിയിച്ചു.പൊതുയോഗത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ എം.പി, സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയംഗം വി പി സാനു. എൻ.സി.പി നേതാവ് അബ്ദുൾ നാസർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു.ന്യൂനപക്ഷ മത വിഭാഗങ്ങൾ ഇന്ത്യയിൽ അരക്ഷിതാവസ്ഥയിലാണ്. ഇതിനായി ബദൽ രാഷ്ട്രീയമുയർത്താൻ എൽ ഡി എഫിന് മാത്രമേ കഴിയൂ.മതേതര ഇന്ത്യ തകർന്നു പോയത് കോൺഗ്രസിന്റെ ഭരണ മൂലമാണെന്നും കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി യുടെ മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കോൺഗ്രസ് ആണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച പി പി സുനീർ എംപി പറഞ്ഞു.ലോകത്തെവിടെയെങ്കിലും യുദ്ധം വന്നാൽ നമുക്കെന്താണ് എന്ന് ചോദിക്കുന്നവരോട്. യുദ്ധമാണ്. നമ്മുടെ വീടുകളിലെയും ചുറ്റുവട്ടത്തുള്ള കടകളിലെയും പാചകവാതകം ഇല്ലാതാക്കിയത് എന്നോർക്കുന്നത് നല്ലതാണെന്നും പി പി സുനീർ എംപി പറഞ്ഞു.വയനാടിലെ ചൂരൽമലയിലെ ആളുകളെ പറ്റിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് വിപി സാനു പറഞ്ഞു.ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസെന്നും വി പി സാനു കൂട്ടിച്ചേർത്തു.ചങ്ങരംകുളത്തും റോഡ് ഷോ സംഘടിപ്പിച്ചു.ചങ്ങരംകുളത്ത് നടന്ന റോഡ് ഷോയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. എം കെ സക്കീർ പങ്കുചേർന്നു.മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായും എൽ.ഡി.എഫ് സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വോട്ടർമാരെ അഭിസംബോധന ചെയ്തു.

Related Posts

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
UPDATES

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
268
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
UPDATES

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
96
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
UPDATES

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
136
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
101
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
10
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
32
Next Post
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

Recent News

പട്ടാമ്പിയിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

പട്ടാമ്പിയിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

July 10, 2026
162
ആലംകോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ആലംകോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

July 10, 2026
270
ചാലിശ്ശേരി പഞ്ചായത്തിൽ പിഎംഎവൈ ഗ്രാമസഭ ചേർന്നു

ചാലിശ്ശേരി പഞ്ചായത്തിൽ പിഎംഎവൈ ഗ്രാമസഭ ചേർന്നു

July 10, 2026
28
വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത

വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത

July 10, 2026
119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025