• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രണ്ട് മാസത്തെ സാധനം ഒരുമിച്ച് വാങ്ങാം; ഈ കാര്‍ഡുകാര്‍ക്ക് ആകെ കിട്ടുക 60 കിലോ അരി

ckmnews by ckmnews
April 5, 2026
in UPDATES
A A
രണ്ട് മാസത്തെ സാധനം ഒരുമിച്ച് വാങ്ങാം; ഈ കാര്‍ഡുകാര്‍ക്ക് ആകെ കിട്ടുക 60 കിലോ അരി
0
SHARES
963
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തേക്കുള്ള റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കാന്‍ തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു. റേഷന്‍കടകള്‍ വഴി മൂന്ന് മാസത്തെ റേഷന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത്രയും അധികം സാധനങ്ങള്‍ സ്റ്റോക് ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ട് മാസത്തേക്കുള്ള വിഹിതം വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ഏപ്രില്‍ നാല് മുതല്‍ മേയ് 30 വരെയുള്ള തീയതികളില്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്യും. ജൂണ്‍ മാസത്തേക്കുള്ള വിതരണത്തിനാവശ്യമായ സാധനങ്ങള്‍ എത്തുകയും ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്ത് തീരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ആ മാസത്തേക്കുള്ള വിതരണവും ആരംഭിക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇന്ധനലഭ്യത കുറഞ്ഞാല്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് സര്‍ക്കാര്‍ നടപടി.മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ആകെ 60 കിലോ അരിയും നാലു കിലോ ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡുള്ളവര്‍ക്ക് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ഓരോ അംഗത്തിനും എട്ടു കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അംഗങ്ങളുള്ള കാര്‍ഡിന് ഗോതമ്പിന് പകരം പരമാവധി എട്ടു പാക്കറ്റ് ആട്ടയും അതില്‍ ക്കൂടുതല്‍ അംഗങ്ങളുള്ള കാര്‍ഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ ഗോതമ്പും ലഭിക്കും.നീലക്കാര്‍ഡിന് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ഓരോ അംഗത്തിനും നാലു കിലോ അരിവീതം കിലോക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഏപ്രില്‍, മേയ് മാസങ്ങളിലെ അധിക വിഹിതമായി അഞ്ച് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.വെള്ളക്കാര്‍ഡിന് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ആകെ 10 കിലോ അരി, കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതം, വൈദ്യുതിയുള്ള വീടുകള്‍ക്ക് മഞ്ഞക്കാര്‍ഡിന് ഒരു ലിറ്റര്‍ മണ്ണെണ്ണയും മറ്റുള്ളവര്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
8
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
32
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
32
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
45
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
15
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
10
Next Post
തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
32
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
12
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
50
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025