• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് എം.ടി.എം കോളേജിൽ ‘ദീക്ഷാരംഭ്’ ബിരുദ പ്രവേശനോത്സവം നടന്നു

ckmnews by ckmnews
July 11, 2026
in UPDATES
A A
വെളിയങ്കോട് എം.ടി.എം കോളേജിൽ ‘ദീക്ഷാരംഭ്’ ബിരുദ പ്രവേശനോത്സവം നടന്നു
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:യു.ജി.സി നിർദ്ദേശപ്രകാരം വെളിയങ്കോട് എം.ടി.എം കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സിൽ പുതുതായി എത്തിയ ബിരുദ വിദ്യാർത്ഥികൾക്കായുള്ള ‘ദീക്ഷാരംഭ്’ പ്രവേശനോത്സവം സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി കോളേജിനെ ഹരിത കലാലയമാക്കുന്നതിനുള്ള ഹരിത പ്രോട്ടോക്കോൾ പ്രഖ്യാപനവും, ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൈത്താങ്ങേകുന്ന കാരുണ്യപ്രവർത്തനവും നടന്നു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ. രജത്.കെ അധ്യക്ഷത വഹിച്ചു.എം.ടി.എം ട്രസ്റ്റ് ട്രഷററും തൃശൂർ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എൻ. സഹീർ ആമുഖ പ്രഭാഷണം നടത്തി. പൊന്നാനി നഗരസഭാ ചെയർപേഴ്സണും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ ശ്രീമതി സുധ സി.വി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് കോളേജിനായുള്ള ഹരിത പ്രോട്ടോക്കോൾ പ്രഖ്യാപനവും നഗരസഭാ ചെയർപേഴ്സൺ നിർവഹിച്ചു. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഹരിത പ്രോട്ടോക്കോൾ സ്വയം പാലിച്ച് മുന്നോട്ട് വരാൻ എം.ടി.എം കോളേജ് കാണിച്ച മനസ്സ് ഏറെ അഭിമാനകരമാണെന്നും, ഇത്തരം പ്രവൃത്തികൾ മറ്റ് കലാലയങ്ങൾ മാതൃകയാക്കണമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.എം.ടി.എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. എൻ. ഹവ്വാഉമ്മ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ (അമ്മമാർ) സ്വയംതൊഴിൽ എന്ന നിലയിൽ നിർമ്മിച്ച ഡോർ മാറ്റുകളുടെ വിപണനോദ്ഘാടനവും അതോടൊപ്പം നടന്നു. മാറ്റുകളുടെ വിൽപനയിലൂടെ ലഭിച്ച വരുമാനം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. എൻ. ഹവ്വാഉമ്മയിൽ നിന്നും സ്പെക്ട്രം ബഡ്സ് സ്പെഷ്യൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആയിഷയും വിദ്യാർത്ഥികളുടെ അമ്മമാരും ചേർന്ന് ഏറ്റുവാങ്ങി. ആയിഷ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പുതുതായി എത്തിയ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായി കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി നിവ്യ മനോഹരനും സംഘവും ‘താളം മ്യൂസിക് ബാൻഡ്’-ന്റെ ബാനറിൽ അവതരിപ്പിച്ച മ്യൂസിക് പ്രോഗ്രാമും അരങ്ങേറി.പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനും കോളേജ് പി.ആർ.ഒയുമായ ഫൈസൽ ബാവ ചടങ്ങിൽ സ്വാഗതവും, എഫ്.വൈ.യു.ജി.പി (FYUGP) കോർഡിനേറ്ററും മാനേജ്‌മെന്റ് വിഭാഗം മേധാവിയുമായ സതീഷ് കുമാർ സി നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Related Posts

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
54
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്
UPDATES

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
476
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു
UPDATES

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
179
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു
UPDATES

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
43
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
32
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ
UPDATES

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
84
Next Post
പന്താവൂർ പെരുമുക്ക്- കാഞ്ഞിയൂർ തരിയത്ത് റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം കാണണം:ജനപക്ഷ വേദി

പന്താവൂർ പെരുമുക്ക്- കാഞ്ഞിയൂർ തരിയത്ത് റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം കാണണം:ജനപക്ഷ വേദി

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
54
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
476
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
179
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025