കൊല്ലൂർ: കാന്താര സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കര്‍ണാടകത്തിലെ കൊല്ലൂരിന് സമീപം ജഡ്കാലിലാണ് അപകടം നടന്നത്. നിരവധിപേർക്ക് പരിക്കേറ്റു. കാന്താര ചാപ്റ്റർ 1-ലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ് ഞായറാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്.ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പോകുകയായിരുന്നു സംഘം. സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജൂനിയർ ആർട്ടിസ്റ്റുകളും ടെക്നിക്കൽ ജീവനക്കാരും ഉൾപ്പെടെ ഇരുപതോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉഡുപ്പിക്ക് സമീപത്താണ് കാന്താര-2 വിന്റെ ചിത്രീകരണം നടക്കുന്നത്. റിഷഭ് ഷെട്ടി നായകനായെത്തുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.