• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല, മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

cntv team by cntv team
April 4, 2026
in Kerala
A A
ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല, മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്.ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻപോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം.എന്നാൽ, കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യം അനുവദിക്കണമെന്നുള്ള രഞ്ജിത്തിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. അതിനിടെ രഞ്ജിത്തിന്റെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ടാമത്തെ കാരവാൻ ചങ്ങനാശ്ശേരിയിൽനിന്ന് കണ്ടെത്തി.അറസ്റ്റിലാകുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ര‍ഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു.ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനിൽനിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
162
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
206
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
162
Next Post
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
117
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
14
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
44
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025