• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

ckmnews by ckmnews
March 30, 2026
in Local News
A A
എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല : പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യു ഡി എഫ് സ്ഥാനാർഥി വി ടി ബൽറാം. പരസ്യ സംവാദമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളി എറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ബൽറാമും രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിൽ രാജേഷുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം പ്രഖ്യാപിച്ചത്. 2011 – 16 കാലയളവിലെ എം എൽ എ എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളും, 2021 – 26 കാലയളവിൽ മന്ത്രിയായും സ്പീക്കറായും എം ബി രാജേഷ് നടത്തിയ പ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്യാമെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വസ്തുതകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തന്നെ ആരാണ് മികച്ചതെന്ന് തീരുമാനിക്കട്ടെയെന്നും, നിലവിലെ അവസ്ഥയിൽ മണ്ഡലത്തിലെ ജനങ്ങൾ യഥാർത്ഥത്തിൽ സന്തോഷവാൻമാരാണോ എന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും യു ഡി എഫ് സ്ഥാനാർഥി കൂട്ടിച്ചേർത്തു.വി ടി ബൽറാമിന്‍റെ കുറിപ്പ്നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിൻ്റെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാർത്ത വരുന്നു. കഴിഞ്ഞ ഡിസംബർ മാസം മുതൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഇക്കാര്യം ഇപ്പോഴാണ് സ്വീകരിക്കപ്പെടുന്നത്. തീയ്യതിയും സ്ഥലവും പ്ലാറ്റ്ഫോമും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നറിയുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥിയുമായി അത്തരമൊരു സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്. പത്ത് വർഷവും അഞ്ച് വർഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎൽഎ എന്ന നിലയിലെ 2011-16 കാലത്തെ എൻ്റെ അഞ്ച് വർഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിർ സ്ഥാനാർത്ഥിയുടെ 2021-26 കാലത്തെ അഞ്ച് വർഷവും തന്നെ താരതമ്യത്തിനെടുക്കാം. വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർത്ഥത്തിൽ ഹാപ്പി ആണോ എന്ന്.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
224
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
152
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
611
Next Post
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
805
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
43
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
43
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025