• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, BJP കേന്ദ്രത്തിൽ ചെയ്യുന്നതാണ് LDF കേരളത്തിൽ ചെയ്യുന്നത്’: രാഹുൽ ഗാന്ധി

cntv team by cntv team
March 30, 2026
in Kerala
A A
‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, BJP കേന്ദ്രത്തിൽ ചെയ്യുന്നതാണ് LDF കേരളത്തിൽ ചെയ്യുന്നത്’: രാഹുൽ ഗാന്ധി
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കുമെന്നും എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ലെന്നും രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’കേരളത്തില്‍ ബിജെപിയുടെ ഒരു അദൃശ്യകരം ഉണ്ട്. ബിജെപിക്ക് കേരളത്തില്‍ കോണ്‍ഗ്രസ് വരണം എന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കീഴിലാണ്. അത് അവര്‍ക്കറിയാം. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്ക് ഭീഷണി നേരിടേണ്ടിവരുന്നു. എനിക്കെതിരെ 36 കേസുകളുണ്ട്. 55 മണിക്കൂര്‍ ചോദ്യംചെയ്തിട്ടുണ്ട്. ഏറ്റവും വലിയ തെളിവിതാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്തിട്ടില്ല. എല്‍ഡിഎഫ് നേതൃത്വം ബിജെപിക്ക് കീഴടങ്ങി’, രാഹുല്‍ ഗാന്ധി പറഞ്ഞു.ശബരിമല സ്വര്‍ണക്കൊളള വിഷയവും രാഹുല്‍ ഉയര്‍ത്തി. മോദി സംസാരിക്കുന്നത് അമ്പലങ്ങളെയും വിശ്വാസത്തെയും കുറിച്ചാണ് എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്ന് രാഹുല്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളളയും സ്വര്‍ണം ചെമ്പാക്കി മാറ്റിയതും മോദി മറന്നെന്നും സിപിഐഎമ്മിനെ സംരക്ഷിക്കാന്‍ മോദി കൊളള മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ഹിന്ദു വിഭാഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നും രാഹുൽ പറഞ്ഞു. യുഡിഎഫ് വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കും. ഇവിടെ എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ല, എല്‍ഡിഎഫ് കേരളത്തില്‍ ബിജെപിയെപ്പോലെയാണ്. ഈ സര്‍ക്കാരില്‍ ഇടത് സ്വഭാവമില്ല. നരേന്ദ്രമോദി പറയുന്നതുപോലെയാണ് കേരളത്തിലെ ഭരണം’: രാഹുല്‍ ഗാന്ധി പറഞ്ഞു.പല വിഭാഗം ജനങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന നാടാണ് കേരളമെന്നും ഒരു ദുരന്തത്തെ എങ്ങനെയാണ് അതിജീവിച്ചതെന്ന് കേരളം തന്നെ പഠിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിന്റെ ഭാവിയെ ഒന്നോ രണ്ടോ കമ്പനികള്‍ നിയന്ത്രിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അദാനിക്ക് കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഷിക മേഖല ശക്തിപ്പെടണമെന്നും യുഡിഎഫ് റബ്ബര്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര, 30,000 രൂപ ക്ഷേമ പെന്‍ഷന്‍, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ യുഡിഎഫിന്റെ ഗ്യാരണ്ടികളെക്കുറിച്ചും രാഹുല്‍ സംസാരിച്ചു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
162
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
206
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
162
Next Post
‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
191
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
22
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
69
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025