ഊട്ടി : നീലഗിരി മൗണ്ടൻ റെയിൽവേയിലെ യാത്ര ആസ്വദിക്കാൻ പൈതൃക ട്രെയിൻ വാടകയ്ക്കെടുത്തു ജർമൻ സ്വദേശികൾ. സ്വിസ് മെയ്ഡ് എക്സ് ക്ലാസ് നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിനിലാണ് ഇവർ മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലെത്തിയത്. 6 വർഷം കഴിഞ്ഞാണ് ഈ എൻജിൻ ഓടിയതെന്നതും വിസ്മയമായി. പൈതൃക ട്രെയിൻപാതയിലെ തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമുള്ള യാത്രയിൽ മലകളുടെ ദൃശ്യമനോഹാരിത ആസ്വദിച്ചാണ് ഇവർ യാത്ര ചെയ്തത്. റണ്ണിമേട്, ഹിൽ ഗ്രോവ് തുടങ്ങിയ ആളില്ലാ സ്റ്റേഷനുകളിലും കൂനൂർ, വെല്ലിങ്ടൺ, അരുവങ്കാട്, കേത്തി, ലവ്ഡേൽ സ്റ്റേഷനുകളിലും നിർത്തിയാണു ട്രെയിൻ ഊട്ടിയിലെത്തിയത്. 3 ലക്ഷം രൂപയാണു പൈതൃക ട്രെയിനിന്റെ വാടക.







