• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; കാറിലുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം

ckmnews by ckmnews
March 28, 2026
in UPDATES
A A
കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; കാറിലുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം
0
SHARES
296
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പിറവം: ഓണക്കൂർ പെരിയപ്പുറത്ത് കാർ, ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോഡ്രൈവർ മരിച്ചതിനെ തുടർന്ന് പെരിയപ്പുറത്ത് സംഘർഷം. ക്ഷുഭിതരായ നാട്ടുകാർ സമരവുമായി രംഗത്തിറങ്ങി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ചിന്മയ സർവകലാശാലയിൽ വെള്ളിയാഴ്ച ക്ലാസുകൾ തീർന്ന് കുട്ടികൾ പിരിയുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ചിന്മയയിൽ പഠിക്കുന്ന രണ്ടുകുട്ടികളുമായി പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് കാർ ഓട്ടോയിലിടിച്ചതെന്ന് പറയുന്നു.

കാറിലും വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ സ്ഥലവാസികളും കാറിലുണ്ടായിരുന്ന കുട്ടികളുമായി വാക്കുതർക്കവും സംഘട്ടനവുമുണ്ടായി. നാട്ടുകാരിലെരാളെ വിദ്യാർഥികൾ കൈയേറ്റം ചെയ്തതായി പരാതിഉയർന്നു. ഇതോടെ സ്ഥിതി വഷളായി. ടാക്‌സി ഓട്ടോ ഡ്രൈവർമാരടക്കമുള്ള നാട്ടുകാർ സർവകലാശാലാ കവാടത്തിനുമുന്നിൽ സമരവുമായെത്തി.

പിറവം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. മഹേഷ്‌കുമാർ, എസ്.ഐ. വിനിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കുറ്റക്കാരുടെ പേരിൽ കർശനനടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ ഉറപ്പുനൽകിയതിനെ തുടർന്നാണ് നാട്ടുകാർ ശാന്തരായത്. കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ നടപടിയെടുക്കുമെന്ന് സർവകലാശാലാ അധികൃതരും ഉറപ്പുനൽകി. സംഭവത്തെ തുടർന്ന് നാലുകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

കോളേജിനുപുറത്ത് താമസിക്കുന്ന ചില കുട്ടികളും നാട്ടുകാരും തമ്മിൽ ഇതിനുമുൻപും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ അനധികൃത ഡ്രൈവിങ് നിയന്ത്രിക്കാൻ സംവിധാനമുണ്ടാകണമെന്നും വാർഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ് എം. ജോൺ പറഞ്ഞു

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
290
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
213
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
142
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
65
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
35
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
290
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
213
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
142
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025