പാലക്കാട്:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു. പാലക്കാട് അട്ടപ്പാടി കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി (58) ആണ് മരിച്ചത്. ഈമാസം ഒൻപതിനാണ് കാട്ടാനയുടെ ആക്രമണത്തിൽ രങ്കസ്വാമിയ്ക്ക് പരിക്കേറ്റത്. കടമ്പാറ ഉന്നതിയിലെ വീടിന് സമീപത്ത് നിൽക്കുമ്പോൾ കാട്ടാന പാഞ്ഞടുത്ത് തുമ്പിക്കൈകൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രങ്കസ്വാമി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു







