എടപ്പാള്‍:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എടപ്പാൾ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ ബണ്ണീസ് ഗാദറിങ്ങ് “ട്രിക്കിൾ ഫെസ്റ്റ്” സംഘടിപ്പിച്ചു.എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹിദായ എച്ച്.എസ്.എസ്.പ്രിൻസിപ്പാൾ പി.സി. ഹൈദ്രു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.കെ.എം.ഗഫൂർ, എടപ്പാൾ എ.ഇ.ഒ ഹൈദർ അലി, ദാറുൽ ഹിദായ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി, ASOC ജിജി ചന്ദ്രൻ,ARC G വത്സല കക്കിടിപ്പുറം, DC S ബാലകൃഷ്ണൻ, DTC G വി.കെ.കോമളവല്ലി, ജില്ലാ ട്രഷറർ കെ.കൃഷ്ണകുമാർ, DOC S ജിബി ജോർജ്ജ്, DOC G ഷൈബി.ജെ.പാലക്കൽ,എൽ.എ.സെക്രട്ടറി മഹേശ്വരി,സുജ രാജേഷ്, കെ.ഷെർളി, ശരീഫ് ഫൈസി, അൻവർ സാദത്ത് ഹുദവി, പി.അഷ്റഫ്,സിറാജുന്നിസ, പി.ടി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.ബണ്ണീസ് കുട്ടികളുടെ വിവിധ തരത്തിലുള്ള കലാ പരിപാടികൾ അരങ്ങേറി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.