• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

cntv team by cntv team
March 16, 2026
in Kerala
A A
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിഎമ്മും ടിവി പ്രശാന്തും കണ്ടുമുട്ടിയ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ 12 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തുടരന്വേഷണത്തിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ നാല് ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. പി പി ദിവ്യ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ കൂടി പരിശോധിക്കണം, പ്രശാന്തില്‍ നിന്ന് നവീന്‍ ബാബു പണം വാങ്ങിയെന്ന് പറയുന്ന ആ കണ്ടുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം, പ്രശാന്ത് ആദ്യം പരാതി നല്‍കിയ വിജിലന്‍സ് ഉദ്യോഗസ്ഥരേയും കേസില്‍ ഉള്‍പ്പെടുത്തി അവരുടെ മൊഴിയെടുക്കണം, നവീന് പണം നല്‍കാനായി പ്രശാന്ത് എടുത്തുവെന്ന് പറയുന്ന ഗോള്‍ഡ് ലോണിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പിപി ദിവ്യയുടെ പേഴ്‌സണല്‍ ഫോണ്‍ മാത്രമേ പരിശോധിച്ചിരുന്നുള്ളൂവെന്നും അതിലെ സിം ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലാണെന്നും ആരോപണമുണ്ടായിരുന്നു. ദിവ്യയുടെ ഒഫീഷ്യല്‍ ഫോണ്‍ പരിശോധിക്കാനുള്ള സുപ്രധാന നിര്‍ദേശമാണ് കോടതിയില്‍ നിന്നും ഇപ്പോള്‍ വന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. ഇത് ഒരു പൊതുപരിപാടിക്കിടെ ദിവ്യ സൂചിപ്പിക്കുകയും പിന്നാലെ നവീന്‍ ബാബു ജീവനൊടുക്കുകയുമായിരുന്നു. ദിവ്യയുടെ ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

Related Posts

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും
Kerala

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

March 16, 2026
74
അമ്പലപ്പുഴയിൽ ജി.സുധാകരന് കൈ കൊടുത്ത് യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല
Kerala

അമ്പലപ്പുഴയിൽ ജി.സുധാകരന് കൈ കൊടുത്ത് യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

March 16, 2026
43
ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ
Kerala

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
268
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ
Kerala

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
347
ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്

March 14, 2026
76
ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്
Kerala

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

March 14, 2026
516
Next Post
സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

Recent News

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

March 16, 2026
38
സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

March 16, 2026
74
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

March 16, 2026
32
കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

March 16, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025