• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുന്നു’

ckmnews by ckmnews
March 10, 2026
in Kerala
A A
‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ ബി ഗണേശ് കുമാർ. ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആ‌ർടിസിയുടെ ഒരു പരിപാടിയിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും ഗണേശ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. കെ ബി ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാർ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞദിവസം ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയത്. തുടർന്ന് ഗണേശിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.അതേസമയം, ഇന്ന് രാവിലെ ഗണേശ് കുമാറിനെതിരായുള്ള ഭാര്യയുടെ ആരോപണം ഒത്തുതീർപ്പിലായി. ഗണേശ് കുമാർ ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേശ് തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നുമാണ് ബിന്ദു വ്യക്തമാക്കിയത്. പിന്നാലെ ഗണേശ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാട് മുന്നണി എടുത്തു.ആരോപണം അടഞ്ഞ അദ്ധ്യായമാണെന്നാണ് സ്‌പീക്കർ എ എൻ ഷംസീർ പ്രതികരിച്ചത്. മാദ്ധ്യമങ്ങൾ കൊണ്ടുവന്നത് ഒരു കുടുംബപ്രശ്നമാണെന്നും അത് അവർ തന്നെ പരിഹരിച്ചുവെന്നാണ് മാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു.’അവർ വന്നുപറഞ്ഞ കാര്യങ്ങളാണ് മാദ്ധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയപ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയപ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നുമില്ല. രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നീടുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ’- ഷംസീർ വ്യക്തമാക്കി.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
108
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
61
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
146
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
106
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
153
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
41
Next Post
നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

Recent News

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
1
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
2
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
2
ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

August 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025