• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വനിതാദിനത്തില്‍ ചരിത്രത്തില്‍ ഇടം പിടിച്ച് മലപ്പുറത്തെ 75 വനിതള്‍’സോപാനം സ്കൂള്‍ ഓഫ് പഞ്ചവദ്യത്തിന്റെ കീഴില്‍ വനിതപഞ്ചവാദ്യ സംഘം അരങ്ങേറ്റം കുറിച്ചു

ckmnews by ckmnews
March 9, 2026
in UPDATES
A A
വനിതാദിനത്തില്‍ ചരിത്രത്തില്‍ ഇടം പിടിച്ച് മലപ്പുറത്തെ 75 വനിതള്‍’സോപാനം സ്കൂള്‍ ഓഫ് പഞ്ചവദ്യത്തിന്റെ കീഴില്‍ വനിതപഞ്ചവാദ്യ സംഘം അരങ്ങേറ്റം കുറിച്ചു
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്രത്തില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാപഞ്ചവാദ്യം വനിതാദിനത്തില്‍ അരങ്ങേറി. 75 സ്ത്രീകള്‍ ഉള്‍പ്പെടുന്ന ‘മാത്രിക’ വനിതാപഞ്ചവാദ്യസംഘമാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പഞ്ചവാദ്യം അവതരിപ്പിച്ചത്.വാദ്യകലാരംഗത്തെ നൂറ്റാണ്ടുകളായുള്ള ലിംഗവിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കണ്ടനകത്ത് സ്ത്രീകള്‍ ഈ മേഖലയില്‍ ചുവടുറപ്പിക്കുന്ന കാഴ്ച വനിതാദിനത്തിന് മുന്‍പില്ലാത്ത മിഴിവ് പകര്‍ന്നു. പത്തു വയസ്സ് മുതല്‍ 74 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളാണ് പഞ്ചവാദ്യത്തില്‍ അണിനിരന്നത്. 21 തിമിലയും, 10 മദ്ദളവും, 8 ഇടയ്ക്കയും, 14 കൊമ്പും, 21 ഇലത്താളവും, 1 ശംഖുമാണ് പഞ്ചവാദ്യ അരങ്ങേറ്റത്തിന്റെ ഭാഗമായത്.വാദ്യകലയെ ജനകീയമാക്കാനും ഈ മേഖലയില്‍ മേന്മയും, തുല്യതയും ഉറപ്പുവരു ത്താനുമായി പ്രവര്‍ത്തിക്കുന്ന സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ വാദ്യകലാ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം വനിതാപഞ്ചവാദ്യത്തിനു തൊട്ടുമുന്‍പായി നടന്നു.വാദ്യകുലപതികളായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, മട്ടന്നൂരിന്റെ മക്കളും പ്രശസ്ത താളവാദ്യകലാകാരന്മാരുമായ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, എന്നിവര്‍ തിമിലയിലും,ഇടയ്ക്കയിലും, മദ്ദളത്തിലും, ഇലത്താളത്തിലും ഗണപതിക്കൈ കൊട്ടിക്കൊണ്ടാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്.സോപാനത്തിന്റെ സഭാമണ്ഡപത്തിന്റെ ഉദ്ഘാടനം കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും സോപാനം കലാഗ്രന്ഥശാലയുടെ ഉദ്ഘാടനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണനും നിര്‍വഹിച്ചു. പറയി പെറ്റു പന്തിരുകുലത്തിന്റെ ഐതിഹ്യം സൂചിപ്പിക്കുന്ന സമുദായ മൈത്രിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് വിവിധ വിഭാഗങ്ങളില്‍ പെട്ട 12 കലാകാരന്മാരും പ്രമുഖ വ്യക്തിത്വങ്ങളും ചേര്‍ന്ന് 12 തിരിയിട്ട നിലവിളക്കു കൊളുത്തി. പറയി പെറ്റ പന്തിരുകുലത്തിലെ ഒരു കുടുംബമായ മേഴത്തോള്‍ അഗ്‌നിഹോത്രിയുടെ തറവാട്ടില്‍നിന്ന് എത്തിയ രമണി അന്തര്‍ജ്ജനം വിളക്ക് കൊളുത്തലിനു തുടക്കം കുറിച്ചു.വനിതാപഞ്ചവാദ്യത്തിനു ശേഷം നടന്ന സാംസ്‌കാരികസദസ്സ് പ്രശസ്ത സ്ത്രീ പ്രവര്‍ത്തകയും അന്വേഷി വിമന്‍സ് കൗണ്‍സലിംഗ് സെന്ററിന്റെ പ്രസിഡന്റുമായ കെ. അജിത ഉദ്ഘാടനം ചെയ്തു. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ അധ്യക്ഷത വഹിച്ചു.പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.തവനൂര്‍ എം.എല്‍.എ.കെ.ടി.ജലീല്‍, പൊന്നാനി എം.എല്‍.എ., പി. നന്ദകുമാര്‍, നോര്‍ക്ക ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി,പ്രമുഖ നാടകപ്രവര്‍ത്തകയും കലാപാഠശാലയുടെ സ്ഥാപകയുമായ ശ്രീജ ആറങ്ങോട്ടുകര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വൈകിട്ട് 4 മണിക്ക് ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകം, ‘ഇടനിലങ്ങള്‍’ അവതരിപ്പിച്ചു.വൈകിട്ട് 6 മണിക്ക് കുചേലവൃത്തം കഥകളിയും അരങ്ങേറി. 2010 മുതല്‍ വാദ്യകലാരംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായ ഒരു സ്ഥാപനമാണ് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം.നീണ്ട 16 വര്‍ഷക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി വാദ്യകലാപഠനത്തിനും ഗവേഷണങ്ങള്‍ക്കും വാദ്യോപകരണ നിര്‍മ്മാണത്തിനുമായുള്ള ഒരു മികച്ച സ്ഥാപനമായി സോപാനം വളര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് വനിതകള്‍ക്ക് ഇടം നല്‍കാനും നല്ല പരിശീലനം സിദ്ധിച്ച കലാകാരികളുടെ ഒരു നിര സൃഷ്ടിക്കാനുമായിരിക്കും സോപാനം സ്‌കൂള്‍ തുടര്‍ന്ന് ശ്രമിക്കുന്നതെന്ന് സ്കൂള്‍ ഡയറക്ടര്‍ കൂടിയായ സന്തോഷ് സോപാനം പറഞ്ഞു

Related Posts

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.
UPDATES

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1.9k
മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
46
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
94
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
28
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
44
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
55
Next Post
വനിതാദിനത്തില്‍ പൈതൃക കര്‍ഷക സംഘത്തിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ വിളവെടുപ്പ് നടത്തി

വനിതാദിനത്തില്‍ പൈതൃക കര്‍ഷക സംഘത്തിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ വിളവെടുപ്പ് നടത്തി

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
106
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
80
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1.9k
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
197
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025