ചങ്ങരംകുളം:കല്ലൂർമ്മ പ്രവാസി കൂട്ടായ്മയുടെ യുഎഇ ചാപ്റ്റർ ലോഗോ പ്രകാശനം പ്രശസ്ത കവിയും സഹത്യാകാരനുമായആലങ്കോട് ലീലകൃഷ്‍ണൻ നിർവഹിച്ചു.ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് അബൂബക്കർ കേരളാ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് രാഗേഷ്,ഫാസിൽ,ഷാബിർ,ഫൈസൽ,അബുതാഹിർ എന്നിവര്‍ പങ്കെടുത്തു.പ്രദേശത്തെ പ്രവാസികളെയും അവരുടെ കുടുംബത്തിന്റെയും ഉന്നമനത്തിനും ,അവർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് കൈത്താങ്ങായും നാട്ടിലെ കഷ്ട്ടത അനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കാനും കൂട്ടായ്മ മുൻകൈ എടുത്തു പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു











