• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

‘ഫോൺ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാം’; മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ

ckmnews by ckmnews
November 23, 2024
in Crime
A A
‘ഫോൺ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാം’; മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ
0
SHARES
544
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ. ഫോൺ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാമെന്ന് പറഞ്ഞ് മൊബൈൽ ഫോൺ കൈവശപ്പെടുത്തുന്നതാണ് ഇവരുടെ രീതി. വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുന്നത്. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എംഡി ആൻമേരി എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈൽ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകൾ വാങ്ങുകയാണ് ഇവർ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും.ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

Related Posts

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്
Crime

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

June 18, 2026
108
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

June 17, 2026
235
ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്
Crime

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

June 17, 2026
115
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
304
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
158
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
1k
Next Post
വയനാടന്‍ ഹൃദയം തൊട്ട് പ്രിയങ്ക; ജയത്തോടെ തുടക്കം; രാഹുലിന്‍റെ ഭൂരിപക്ഷവും മറികടന്നു

വയനാടന്‍ ഹൃദയം തൊട്ട് പ്രിയങ്ക; ജയത്തോടെ തുടക്കം; രാഹുലിന്‍റെ ഭൂരിപക്ഷവും മറികടന്നു

Recent News

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
30
‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്

June 18, 2026
74
‘ജവാൻ’ ഉദ്പാദനം നിലച്ചിട്ട് ഒരാഴ്ച; അറിഞ്ഞില്ലെന്ന് ബെവ്കോ സിഎംഡി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

‘ജവാൻ’ ഉദ്പാദനം നിലച്ചിട്ട് ഒരാഴ്ച; അറിഞ്ഞില്ലെന്ന് ബെവ്കോ സിഎംഡി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

June 18, 2026
34
എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

June 18, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025