• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്

ckmnews by ckmnews
February 28, 2026
in UPDATES
A A
മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിംലീഗ് നിർമിക്കുന്ന 105 വീടുകളിൽ 51 വീടുകളുടെ സമർപ്പണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടുള്ള പദ്ധതിപ്രദേശത്ത് വൈകീട്ട് നാലിനാണ് പരിപാടി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി എം.പി. മുഖ്യാതിഥിയാകും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. മുട്ടിൽ-മേപ്പാടി സംസ്ഥാനപാതയോടു ചേർന്നാണ് ലീഗിന്റെ ടൗൺഷിപ്പ്. എട്ടുസെന്റിൽ 1060 ചതുരശ്രയടിയിൽ, മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴുമീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്കാവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കൊപ്പം ഫർണിച്ചറുകളും മുസ്ലിംലീഗ് നൽകുന്നുണ്ട്. ഓരോ വീട്ടുടമയ്ക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമാണം പൂർത്തീകരിച്ചത്. സർക്കാരിന്റെ ഗുണഭോക്തൃപട്ടികയിൽനിന്ന് 15 ലക്ഷംരൂപ നഷ്ടപരിഹാരമായി സ്വീകരിച്ച് മുസ്ലിംലീഗിന് അപേക്ഷ നൽകിയവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവനസമുച്ചയത്തിൽ ഉണ്ടാകും. അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരികകേന്ദ്രങ്ങളും സമീപത്തുണ്ട്. മേപ്പാടി പഞ്ചായത്തിൽത്തന്നെ വീടുകൾ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നൽകിയാണ് വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കർ ഭൂമി 14.13 കോടിരൂപ ചെലവഴിച്ച് മുസ്ലിംലീഗ് വാങ്ങിയത്.

Related Posts

ബസ് യാത്രക്കാരനെ മർദിച്ച പ്രതികളുടെ വീട്ടിലേക്ക് സ്ഫോടാകവസ്‌തു എറിഞ്ഞു’പൊന്നാനിയില്‍ കാപ്പ കേസ് പ്രതി അറസ്റ്റില്‍
UPDATES

ബസ് യാത്രക്കാരനെ മർദിച്ച പ്രതികളുടെ വീട്ടിലേക്ക് സ്ഫോടാകവസ്‌തു എറിഞ്ഞു’പൊന്നാനിയില്‍ കാപ്പ കേസ് പ്രതി അറസ്റ്റില്‍

April 15, 2026
1
ചങ്ങരംകുളം പന്താവൂർ പൂക്കേലവളപ്പിൽ പരേതനായ അബൂബക്കർ ഭാര്യ ഉമ്മാത്തുമ്മ നിര്യാതയായി.
UPDATES

ചങ്ങരംകുളം പന്താവൂർ പൂക്കേലവളപ്പിൽ പരേതനായ അബൂബക്കർ ഭാര്യ ഉമ്മാത്തുമ്മ നിര്യാതയായി.

April 15, 2026
2
കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു
UPDATES

കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു

April 15, 2026
6
കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
UPDATES

കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

April 14, 2026
178
കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു
UPDATES

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു

April 14, 2026
179
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍
UPDATES

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

April 14, 2026
90
Next Post
സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു: വർധിച്ചത് 2000 രൂപയിൽ അധികം; ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു: വർധിച്ചത് 2000 രൂപയിൽ അധികം; ഇന്നത്തെ നിരക്ക് അറിയാം

Recent News

ബസ് യാത്രക്കാരനെ മർദിച്ച പ്രതികളുടെ വീട്ടിലേക്ക് സ്ഫോടാകവസ്‌തു എറിഞ്ഞു’പൊന്നാനിയില്‍ കാപ്പ കേസ് പ്രതി അറസ്റ്റില്‍

ബസ് യാത്രക്കാരനെ മർദിച്ച പ്രതികളുടെ വീട്ടിലേക്ക് സ്ഫോടാകവസ്‌തു എറിഞ്ഞു’പൊന്നാനിയില്‍ കാപ്പ കേസ് പ്രതി അറസ്റ്റില്‍

April 15, 2026
1
ചങ്ങരംകുളം പന്താവൂർ പൂക്കേലവളപ്പിൽ പരേതനായ അബൂബക്കർ ഭാര്യ ഉമ്മാത്തുമ്മ നിര്യാതയായി.

ചങ്ങരംകുളം പന്താവൂർ പൂക്കേലവളപ്പിൽ പരേതനായ അബൂബക്കർ ഭാര്യ ഉമ്മാത്തുമ്മ നിര്യാതയായി.

April 15, 2026
2
കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു

കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു

April 15, 2026
6
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

April 14, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025