ചങ്ങരംകുളം:ചര്‍ദ്ധിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു.മൂക്കുതല സ്വദേശി കാഞ്ഞൂര്‍ വിജയന്റെ മകന്‍ 30 വയസുള്ള സന്ദീപ് ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വയറ് വേദന മാറാന്‍ പണിക്കരെ കണ്ടിരുന്നുവെന്നും ഇതിന് പണിക്കര്‍ നല്‍കിയ മരുന്ന് കഴിച്ചിരുന്നെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.ഇത് കഴിച്ചതിനെ തുടര്‍ന്ന് ചര്‍ദ്ധിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടെന്നുമാണ് രക്ഷിതാക്കള്‍ നല്‍കുന്ന വിവരം.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ട് കൊടുക്കും..