• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും

ckmnews by ckmnews
February 10, 2026
in Kerala
A A
കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ലോറികളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം റേഷൻ അരിയിൽ തട്ടിപ്പ് നടത്തി കരിഞ്ചന്തയിൽ എത്തിക്കുന്നത് തടയാൻ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്. അരി എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോ‌ഡൗണുകളിൽ എത്തിക്കുന്നതും അവിടെ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതും നിരീക്ഷിക്കും. ഈ രണ്ട് വഴികളിലൂടെയാണ് പ്രധാനമായും റേഷനരി കരിഞ്ചന്തയിലെത്തുന്നതെന്നാണ് വകുപ്പിന് ലഭിച്ച റിപ്പോർട്ട്.റേഷൻ വിതരണത്തിന്റെ ചുമതല സപ്ലൈകോയിൽ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുക്കുന്ന ഏപ്രിൽ ഒന്നുമുതലാണ് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക. ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ അഭാവമാണ് റേഷനരി കരിഞ്ചന്തയിലെത്തുന്നതിന് കാരണം. അരി കൊണ്ടുപോകുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രവർത്തിക്കാറില്ല. ഇതടക്കം പരിഹരിക്കാൻ നടപടിയെടുക്കും.വീഴ്ച വരുത്തിയകരാറുകാരെ ഒഴിവാക്കും1.മുമ്പ് അരിവിതരണത്തിൽ വീഴ്ച വരുത്തിയിട്ടുള്ള ട്രാൻസ്പോർട്ട് കരാറുകാരെ ഒഴിവാക്കും2.വാതിൽപ്പടി അരിവിതരണം കൃത്യമായ തൂക്കത്തിലാണെന്ന് ഉറപ്പാക്കും3.പൊതുവിതരണ വകുപ്പ് വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തുംഎഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്ന അരി റേഷൻകടകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്. എഫ്.സി.ഐ സപ്ലൈകോയ്ക്കു നൽകുന്ന ഒരുലോഡിൽ 205 ചാക്കുകളുണ്ടാകും. അഞ്ചെണ്ണം ചാക്കിന്റെ തൂക്കക്കുറവിനു പകരമുള്ളത്. ഇതും ഓരോ ചാക്കിൽനിന്നും 2-4 കിലോ അരി കുത്തിയെടുത്തുമാണ് കടത്തുന്നത്.കുത്തിയെടുക്കുന്ന അരി ശേഖരിക്കാൻ കാലിച്ചാക്കുകൾ നേരത്തെ ഗോഡൗണുകളിൽ എത്തിച്ചിരിക്കും. അരിയുടെ തൂക്കം രേഖപ്പെടുത്തിയ ബില്ലിന്റ കോപ്പിയുള്ളതിനാൽ പരിശോധന ഉണ്ടായാൽ അത് കാണിക്കും. റേഷൻ കടകളിലേക്ക് പോകുന്നതിനിടെയാണ് കരിഞ്ചന്ത കേന്ദ്രത്തിലേക്കും ലോറി എത്തുന്നതെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. റേഷനരി കരിഞ്ചന്തയിലേക്കു കടത്തുന്നതിനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കുമെന്ന് ഭക്ഷ്യവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം പറഞ്ഞു.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
171
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
70
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
16
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
361
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
39
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
421
Next Post
സംസ്ഥാനത്ത് ചൂട് ഉയരുന്നു

സംസ്ഥാനത്ത് ചൂട് ഉയരുന്നു

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
44
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
68
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
44
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025