• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

500ലധികം പാട്ടുകൾക്ക് സംഗീതമേകി, മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും എൺപതുകളിലും തൊണ്ണൂറുകളിലും ഹിറ്റുകൾ തുടരെ നൽകിയ എസ് പി വെങ്കടേഷ്

ckmnews by ckmnews
February 3, 2026
in Kerala
A A
500ലധികം പാട്ടുകൾക്ക് സംഗീതമേകി, മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും എൺപതുകളിലും തൊണ്ണൂറുകളിലും ഹിറ്റുകൾ തുടരെ നൽകിയ എസ് പി വെങ്കടേഷ്
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദിവസവും 25 പാട്ടുകൾ വരെ കമ്പോസ് ചെയ്‌തിട്ടുള്ള അപൂർവ കലാകാരൻ. എൺപതുകളിലും 90കളിലും ഹിറ്റായ പല ചിത്രങ്ങളുടെയും സംഗീത സംവിധായകൻ അല്ലെങ്കിൽ പശ്ചാത്തല സംഗീതം ചെയ്‌തയാൾ. തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയായ എസ് പി വെങ്കിടേഷിനെ മലയാളികൾ ഏറെ ഇഷ്‌ടമായിരുന്നു. അദ്ദേഹം സംഗീതം ചെയ്‌ത നിരവധി ഗാനങ്ങൾ ടുകെ കിഡ്‌സ് പോലും ഇന്നും പാടി നടക്കാറുണ്ട്. മോഹൻലാലിനെ സൂപ്പർ താരമാക്കി മാറ്റിയ തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് ചിത്രമായ രാജാവിന്റെ മകനിലെ ‘വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതമേ’ എന്ന ഉണ്ണിമേനോൻ പാടിയ ഗാനം നാല് പതിറ്റാണ്ടിന് ശേഷവും ഇന്നും പലരുടെയും ഇഷ്‌ട ലിസ്റ്റിലുണ്ട്. കിലുക്കത്തിലെ ‘ഊട്ടിപ്പട്ടണം’, ‘കിലുകിൽ പമ്പരം’, ജയരാജിന്റെ ശ്രദ്ധേയ ചിത്രമായ പൈതൃകത്തിലെ വാൽകണ്ണെഴുതിയ, കെഎസ്‌ ചിത്ര പാടിയ നീലാഞ്ജന പൂവിൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ സൈന്യത്തിലെ ബാഗി ജീൻസും ടോപ്പുമണിഞ്ഞ് തുടങ്ങിഫാസ്റ്റ് നമ്പരുകളും പരമ്പരാഗതമായ രാഗബദ്ധമായ ചലച്ചിത്ര ഗാനങ്ങളും ഒരുപോലെ ചെയ്യാൻ കഴിഞ്ഞിരുന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്.സംഗീതത്തിലെ പോലെ ഹിറ്റ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്‌തതും എസ് പി വെങ്കിടേഷിന്റെ ശ്രദ്ധേയമായ സംഭാവനയാണ്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മഹായാനം, മോഹൻലാലിന്റെ ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കസ്റ്റംസ് ഡയറി, അമ്മ അമ്മായിയമ്മ, അലിബാബയും ആറര കള്ളന്മാരും, അഗ്നിനക്ഷത്രം, ലേലം, വജ്രം, റൺവേ, മാമ്പഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ചെയ്‌തു. 90കളിൽ ഹിറ്റായ ചിത്രങ്ങൾ റീമാസ്റ്ററിംഗ് ചെയ്‌തിറക്കിയപ്പോഴും പഴയ പാട്ടുകളുടെ ഇഷ്‌ടം ജനങ്ങൾക്ക് കുറഞ്ഞില്ല. സ്‌ഫടികം റീമാസ‌്റ്റർ ചെയ്‌തിറക്കിയത് ഇത്തരത്തിലൊന്നാണ്.ഹിറ്റുകൾ തുടരെ നൽകിയ കാലത്തുതന്നെയാണ ്അദ്ദേഹം പെട്ടെന്ന് ആ രംഗത്ത് നിന്നും പുറത്തുമായി. എന്നാൽ ജനങ്ങൾ ഒരിക്കലും അദ്ദേഹത്തെ മറന്നിരുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകളും വീഡിയോകളും തന്റെ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് വരുമ്പോൾ അതൊരു പുരസ്‌കാരമായും സന്തോഷമായും അദ്ദേഹം കണക്കാക്കി. തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരു സംഗീത സംവിധായകന് ഈണമിടാൻ വരികൾ നൽകാൻ ഗാനരചയിതാക്കൾ തയ്യാറായില്ലേ? സംവിധായകരും നിർമ്മാതാക്കളും വിശ്വസ്‌തതയോടെ അവരുടെ ചിത്രത്തിലെ പാട്ടുകൾ എന്നെ ഏൽപ്പിച്ചില്ലേ? അതൊക്കെ വലിയ ഭാഗ്യമായി കാണുന്നു എന്നാണ് എസ് പി വെങ്കിടേഷ് മുൻപ് പറഞ്ഞിരുന്നത്. 1985 മുതൽ നാല് പതിറ്റാണ്ടോളം മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമേകി, ആറ് പതിറ്റാണ്ടോളം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചു. മൂന്ന് വയസുമുതൽ തുടങ്ങിയ സംഗീത പഠനം ഏഴ് പതിറ്റാണ്ടിനിപ്പുറം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.

Related Posts

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ
Kerala

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

June 4, 2026
109
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം
Kerala

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

June 4, 2026
261
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
Kerala

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

June 4, 2026
45
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
Kerala

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

June 4, 2026
134
കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു
Kerala

കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു

June 4, 2026
49
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്
Kerala

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

June 4, 2026
283
Next Post
ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു

Recent News

കാലവര്‍ഷം എത്തി; മഴ കനത്തു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കാലവര്‍ഷം എത്തി; മഴ കനത്തു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

June 5, 2026
23
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

June 5, 2026
12
തേഞ്ഞിപ്പാലത്ത് ഇന്നോവ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മൂന്ന് മരണം’അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം

തേഞ്ഞിപ്പാലത്ത് ഇന്നോവ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മൂന്ന് മരണം’അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം

June 5, 2026
2.5k
എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

June 4, 2026
324
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025