എല്‍ഡിഎഫ് കയ്യടിക്കി വെച്ച പൊന്നാനിയും തവനൂരും പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനെയുകയാണ് യുഡിഎഫ് നേതൃത്വം.ഇതിനായി പതിവില്‍ നിന്ന് വിത്യസ്തമായി വിജയസാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്.മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളും പടലപ്പിണക്കങ്ങളും ഇത്തവണ ഉണ്ടാവില്ലെന്നും നേതൃത്വം തീരുമാനിക്കുന്നവര്‍ ആരായാലും ശക്തമായ പിന്തുണ നല്‍കി വിജയം നേടുകയാണ് ലക്ഷ്യമെന്നുമാണ് പ്രവര്‍ത്തകരുടെ വികാരം
മലപ്പുറം ജില്ലയില്‍ തന്നെ സിപിഎമ്മിന് ഏറെ വിജയപ്രതീക്ഷയുള്ള പൊന്നാനിയിലും തവനൂരിലുമാണ് ഇത്തവണ യുഡിഎഫ് ശക്തമായ മത്സരത്തിന് ഒരുങ്ങുന്നത്.കോണ്‍ഗ്രസ് മത്സരിച്ചു വരുന്ന രണ്ടു മണ്ഡലങ്ങളിലും ഇക്കുറി അതിശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന നേതാക്കളെ തന്നെ മണ്ഡലത്തില്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്ന തരത്തില്‍ പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും തന്നെ മത്സര രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പൊന്നാനി മണ്ഡലത്തില്‍, മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കേുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദലിയാണ് ഒന്ന്.നൗഷാദലി ഇതിനോടകം തന്നെ മണ്ഡലത്തില്‍ വിവിധ മേഖലയില്‍ സജീവമാണ്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ധീഖ് പന്താവൂര്‍ പരിഗണനയിലുണ്ട്.യുവ നേതാവ് എന്ന നിലയില്‍ വിജയപ്രതീക്ഷ നല്‍കുന്ന സിദ്ധിക്ക് പന്താവൂര്‍ അഭിഭാഷകനും മികച്ച പ്രാസംഗികനും കൂടിയാണ്.പൊന്നാനിയിലെ യുവാക്കള്‍ക്കിടയില്‍ നാട്ടുകാരന്‍ കൂടിയായ സിദ്ധിക്കിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിലയിരുത്തലും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.കഴിഞ്ഞ രണ്ട് തവണ ലിസ്റ്റില്‍ നിന്ന് തഴയപ്പെട്ട സിദ്ധിക്കിന് ഇത്തവണ നറുക്ക് വീഴുമെന്ന പ്രതീക്ഷയും നിലവിലുണ്ട്.പൊന്നാനിയില്‍ മത്സരിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് പാറയില്‍ എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.പ്രധാനമായും ഈ മൂന്ന് നേതാക്കളാണ് മണ്ഡലത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്.സംഘടനാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലുമുള്ള ഇവരുടെ സജീവ ഇടപെടല്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പുതിയ ആത്മവിശ്വാസവും നല്‍കുന്നുണ്ട്.ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുള്ള ഇടപെടലുകളും അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് ഇവരെ വേറിട്ടു നിര്‍ത്തുന്നത്.
തവനൂരില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെപിസിസി മെമ്പര്‍ എ എം രോഹിത്, ഡിസിസി ജനറല്‍ സെക്രട്ടറി ഇ പി രാജീവ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.ജില്ലാസംസ്ഥാന തലങ്ങളിലെ അനുഭവസമ്പത്തും സംഘടനാ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി മുന്നണി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് മൂവര്‍ സംഘം. പ്രാദേശിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടും മുന്നണി പ്രവര്‍ത്തനം സജീവമാക്കുന്നതിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പൊന്നാനിയിലും തവനൂരിലും ഒരുപോലെ ശക്തമായ നേതൃനിര രൂപപ്പെടുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംഘടനാ അടിത്തറ ശക്തിപ്പെടുത്തി ജനവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ നേതൃസംഘം മുന്നോട്ട് വയ്ക്കുന്നത്.









