ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തിനടുത്ത് പന്താവൂരിലാണ് പാതയോരത്തെ പുല്‍ ചെടികള്‍ക്കൊപ്പം വളര്‍ന്ന നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകീട്ടാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്ധ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി ഓടയില്‍ വളര്‍ന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്.130 സെന്റീമീറ്ററോളം വളര്‍ന്ന ചെടിയാണ് ഉദ്ധ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൽദോ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.പ്രധാന സ്‌കൂളുകൾ അടക്കമുള്ള പ്രദേശത്ത് നിന്നാണ് ചെടി കണ്ടെത്തിയത് എന്നതിനാൽ വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ് എക്സൈസ് സംഘം.പാതയോരത്തെ ട്രൈനേജുകള്‍ മുഴുവന്‍ മാലിന്യവും മണ്ണും നിറഞ്ഞ് മൂടുകയും പുല്‍കാടുകള്‍ നിറയുകയും ചെയ്തതാണ് ഇത്തരത്തില്‍ കഞ്ചാവ് ചെടി വളരുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടാതിരുന്നതിന് കാരണമെന്നാണ് നിഗമനം







