എരമംഗലം:മാറഞ്ചേരിയിലെ കിഡ്നി രോഗികൾക്കും നിർദ്ധനരായ മറ്റ് രോഗികൾക്കും താങ്ങും തണലുമായി കഴിഞ്ഞ 4 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് വാർഷിക ജനറൽബോഡിയുടെ ഭാഗമായി മാറഞ്ചേരി കരുണ ഭവനിൽവെച്ച് സംഗമവും കിഡിനി രോഗ ബോധവൽകരണവും സംഘടിപ്പിച്ചു.കെയർ ക്ലബ് ട്രസ്റ്റ് ചെയർമാൻ ആസാദ് ഇളയേടത്തിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവ്വഹിച്ചു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങങ്ങളായ അഡ്വ കെ എ ബക്കർ ,ലീന മുഹമ്മദലി ,നിഷാദ് അബൂബക്കർ ,പൊതുപ്രവർത്തകരായ
എ പി വാസു ,ഇ ഹൈദരലി മാസ്റ്റർ , കെ പി മാധവൻ , വി ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസ നേർന്നു .ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.മാറഞ്ചേരി കരുണക്കുള്ള സഹായം പ്രസിഡന്റ് ടി .അബ്ദു ഏറ്റുവാങ്ങി.കിഡിനി രോഗത്തെ കുറിച്ചുള്ള വിശദമായ ക്ലാസിനു പ്രമുഖ ആരോഗ്യപ്രവർത്തകൻ മൂസ ഫൗലാദ് നേതൃത്വം നൽകി .ട്രസ്റ്റ് അംഗങ്ങളായ ഷകീർ പൂളക്കൽ മെഹ്റലി കടവിൽ ,റസാഖ് നാലകം ,സലിം പുക്കയിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു .കൺവീനർ മുഹമ്മദലി കാങ്ങിലയിൽ സ്വാഗതവും വൈസ് ചെയർമാൻ ഇ എം മുഹമ്മദ് നന്ദിയും പറഞ്ഞു .