ചങ്ങരംകുളം:മലപ്പുറത്തെയും കാസർഗോഡിനെയും അപമാനിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ ആലംകോട് -നന്നംമുക്ക് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ചങ്ങരംകുളം ടൗണിൽ പ്രധിഷേധ പരിപാടി നടത്തി. നിരന്തരം വർഗീയ വിദ്വേഷം വിളമ്പുന്ന സജി ചെറിയാനെ പോലുയുള്ളവരെ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ജനം നേരിടുമെന്ന് ഷാനവാസ് വട്ടത്തൂർ അഭിപ്രായപ്പെട്ടു.യൂത്ത് ലീഗ് പൊന്നാനി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫവാസ് മാളിയേക്കാൾ, അഡ്വ നിയാസ് മുഹമ്മദ്.മെമ്പർ കെ വി വിപിൻ ആലംകോട്,നന്നംമുക്ക് ഭാരവാഹികളായ ഷഫീർ ചിയാനൂർ,അൽത്താഫ് നജാത്ത്, ഷഹീർ അമയിൽ, സകരിയ ഫൈസി, റോഷൻ പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.







