ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയില്‍ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്.കോക്കൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ധിക്ക്(55)നാണ് പരിക്കേറ്റത്.പരിക്കേറ്റ സിദ്ധീക്കിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കോലിക്കര സെന്ററിലാണ് അപകടം.സ്കൂട്ടര്‍ യാത്രികന്‍ കോക്കൂര്‍ റോഡിലേക്ക് പെട്ടെന്ന് വാഹനം തിരിക്കാന്‍ ശ്രമിച്ചതോടെ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.രോഗിയെ ആശുപത്രിയില്‍ എത്തിച്ച് തിരിച്ച് വരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍ പെട്ടത്.









