വെളിയങ്കോട്: എംടിഎം കോളേജ് ലൈബ്രറിയിൽ വെച്ച് ചേർന്ന വിദ്യാത്ഥികളിലെ വായനക്കാരുടെ കൂട്ടായ്മയായ ‘റീഡേഴ്സ് ക്ലബ്ബിന്റെ’ വാർഷിക യോഗത്തിൽ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.വായന പ്രോത്സാഹിപ്പിക്കുന്നതിനും വായനശാല കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.പ്രസിഡണ്ട്:സർഫ്രാസ്,സെക്രട്ടറി:അരുന്ധതി,മുഹ്സിൻ, ഫത്തിമ ഹഫീഫ എന്നിവർ വൈസ് പ്രസിഡണ്ടുമാരും,ഫയാസ്, ഹന്ന ഷറിൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്.ആയിഷാബി ഹുസൈനാണ് ഖജാൻജി.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും മാസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.ജനുവരി 30-ന് വിദ്യാർത്ഥികൾക്കും വായനക്കാർക്കുമായി വിപുലമായ ക്വിസ് മത്സരം സംഘടിപ്പിക്കും.കൂടാതെ, ഫെബ്രുവരി ആദ്യവാരത്തിൽ ലൈബ്രറിയിൽ ഒരു ‘റീഡേഴ്സ് കോർണർ’ നിർമ്മിക്കാനും ഇതിനോടനുബന്ധിച്ച് ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
ഈ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക കോർഡിനേഷൻ കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു. വായനാലോകത്തെ സജീവമാക്കുന്നതിനും കൂടുതൽ ആളുകളെ ലൈബ്രറിയിലേക്ക് ആകർഷിക്കുന്നതിനും പുതിയ കമ്മിറ്റി മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.റീഡേഴ്സ് ക്ലബ് തുടങ്ങാനിരിക്കുന്ന എംടിഎം ന്യൂസ് ചാനൽ പ്രവർത്തനത്തിന് സഹവാസ ക്യമ്പിൽ പരിശീലനം നൽകാനും ചാനലിന്റെ എലാ മേഖലകളിലേക്കും പ്രവർത്തിക്കാൻ പാകത്തിൽ പ്രാപ്തരായ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരാൻ ക്യാമ്പ് സഹായകമാകും എന്ന് യോഗം ഉദ്‌ഘാടനം ചെയ്ത റീഡേഴ്സ് ക്ലബ്ബ് ഇൻ ചാർജ് ഫൈസൽ ബാവ പറഞ്ഞു. പ്രോഗ്രാം സ്റ്റുഡന്റ് കോർഡിനേറ്റർ വൈഷ്ണവ് അധ്യക്ഷനായിരുന്നു. സെന്റിനെൽ പത്രം സ്റ്റുഡന്റ് എഡിറ്റർ സഫാന എം സ്വാഗതവും ഹഫ്സത്ത് നന്ദിയും പറഞ്ഞു







