ചങ്ങരംകുളം:നന്നംമുക്ക് മണലിയാര്‍ക്കാവ് മകരച്ചൊവ്വ മഹോത്സവം ഇന്ന് നടക്കും.കാലത്ത് പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകളും പറവെപ്പും നടക്കും.ഉച്ചക്ക് ശേഷം ആന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും.ഇതോടെ പകല്‍പൂരം ആരംഭിക്കും.വൈകിയിട്ട് വിവിധ ദേശങ്ങളിലെ വരവുകളും തുടര്‍ന്ന് ചൈനീസ് വെടിക്കെട്ടും നടക്കും.ബുധനാഴ്ച പുലര്‍ച്ചെ ഉത്സവം സമാപിക്കും.പകല്‍ പൂരവും വരവുകളും ഉള്‍പ്പെടെയുള്ള ഉത്സവ കാഴ്ചകള്‍ തത്സമയം സിഎന്‍ ടിവിയുടെ യൂറ്റൂബിലും ഫെയ്സ്ബുക്കിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്










